തിരുവനന്തപുരം: പുലിമുരുകന്സിനിമ വ്യാപകമായി ഇന്റര്‍നെറ്റ് വഴി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ആന്റിപൈറസി സെല്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് പി.ബി. രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ നെറ്റ് പോയിന്റ് ഇന്റര്‍നെറ്റ് കട ഉടമ ഫാസില്‍, കുന്നംപള്ളി മൊബൈല്‍ വേള്‍ഡ് കട ഉടമ ഷെഫീക്ക് തരിക്ക്, മലപ്പുറം മങ്കട വിഎച്ച്എം ഇന്റര്‍നെറ്റ് കട ഉടമ കോട്ടക്കല്‍ സ്വദേശി നൗഷീര്‍, സെന്‍ട്രല്‍ മൊബൈല്‍ ഷോപ്പ് ഉടമ ഷഫീക്ക് പുല്ലാറ, പാലക്കാട് വാളയാര്‍ സൗത്ത് വൈറ്റ് പാര്‍ക്ക് കട ഉടമ ചുള്ളിമാട് നജിമുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: