കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യ ക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കള്ളക്കേസ്സെടുത്ത സംഭവത്തില്‍ സാമുദായിക സംഘടനാ നേതൃയോഗം പ്രതിഷേധിച്ചു.
ഇസ്ലാമിക തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ഹിന്ദു വിരുദ്ധ രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രവര്‍ത്തനത്തിന് സാമുദായിക നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗക്ഷേമ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര ഉദ്ഘാടനം ചെയ്തു.
തട്ടാന്‍ സര്‍വീസ് സൊ സൈറ്റി സംസ്ഥാന പ്രസിഡന്റ് കെ. സഹദേവന്, കേരള വിശ്വകര്‍മ്മ മഹാസഭ സം സ്ഥാന സെക്രട്ടറി പി.ടി.വത്സലന്‍, അംബേദ്കര്‍ ജനപരിഷത്ത് പ്രസിഡന്റ് രാമദാസ് വേങ്ങേരി, കേരള വണിക വൈശ്യ സംഘം ജില്ലാ സെക്രട്ടറി എം.പി. ഉണ്ണികൃഷ്ണന്, ആര്യവൈശ്യ സമാജം പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, അരയസമാജം പ്രതിനിധികളായ കെ ശ്രീജിത്ത്, എ.പി. രാമദാസ്, ടി. പ്രജോഷ്, ടി. ദീപക്, കേരള സാംബവര്‍ സൊസൈ റ്റി ജില്ലാ സെക്രട്ടറി പി. ബി ശ്രീധരന്, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് ടി. ജയപാലന്, വിവിധ സാമുദായിക സംഘടനാ നേതാക്കളായ മോഹന്‍ പാറന്നൂര്‍ കെ. യു വേലായുധന്, ടി വി ബാലന് പുല്ലാലൂര്‍, ഹിന്ദു ഐക്യവേദി നേതാക്കളായ ചേറ്റൂര്‍ മാധവന്, കെ. ഷൈനു, കെ. വി. വത്സകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷത വഹച്ചു. പി. മധുസൂദനന് സ്വാഗതവും പി. ഗൗതമന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: