വാഷിങ്ടണ്‍: ട്രംപ് ജയിച്ചാല്‍ കാനഡയ്ക്കു നാടുകടക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് പൗരന്മാരുടെ തിരക്കില്‍, കാനഡ ഇമ്മിഗ്രേഷന്‍ വെബ്സൈറ്റ് തകര്‍ന്നു. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിക്കില്ലെന്ന അത്ര ഉറപ്പിലായിരുന്നു പ്രഖ്യാപനം. ട്രംപ് ലീഡ് ചെയ്യന്നുവെന്ന് ബോധ്യപ്പെട്ട ചൊവ്വാഴ്ച രാത്രി തന്നെ കാനഡ ഇമ്മിഗ്രേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്ട്രേഷന് തിരക്കേറി. ഒടുവില്‍ വെബ്സൈറ്റ് തകര്‍ന്നു.
സൈറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്റേണല്‍ സെര്‍വര്‍ തകരാറെന്ന അറിയിപ്പാണ് കിട്ടുന്നത്. മന്ത്രാലയം പ്രതികരിച്ചിട്ടില്ല. തകരാറിനെ തുടര്‍ന്ന് ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പരാതിക്കാര്‍ പെരുകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: