മലപ്പുറം: അന്താരാഷ്ട്ര ഭീകര സംഘടനകളുടേതടക്കം നിശബ്ദ പ്രവര്‍ത്തകര്‍ മലപ്പുറം ജില്ലയിലുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കേരളപ്പിറവി ദിനത്തില്‍ കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനം റിപ്പോര്‍ട്ട് കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നു.
ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി ആളുകള്‍ ജില്ലയില്‍ പിടിയിലായിട്ടുണ്ട്. പരപ്പനങ്ങാടി സ്വദേശി യുവാവ് കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കോട്ടയ്ക്കല്‍ പറപ്പൂര് കൂമന്കല്ല് പാലത്തിനടിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത് മുതലാണ് ജില്ലയില്‍ ഭീകരപ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷ തെളിവുകള്‍ പുറത്തുവന്നത്. തുടര്‍ന്ന് അക്രമപരമ്പരകള്‍ തന്നെയായിരുന്നു. സിഗരറ്റ് ബോംബ് ഉപയോഗിച്ച് സിനിമ തിയറ്റര്‍ കത്തിക്കല്‍, വിവിധ കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍, കൊലപാതകങ്ങള്‍, സ്ഫോടക വസ്തുക്കള്‍ ശേഖരിക്കല്‍, ഗ്രീന്‍വാലി സ്ഫോടന പരീക്ഷണം എന്നിവയുണ്ടായി.
പല കേസുകളിലും പ്രതികളെ പിടികൂടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ അവയെല്ലാം ഒതുങ്ങിപ്പോയി. 1998ല്‍ സിവില്‍ സ്റ്റേഷന് സമീപം കേന്ദ്രീയ വിദ്യാലയം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ സ്ഫോടക വസ്തുക്കളായിരുന്നു. പക്ഷേ അത് വെറും കെട്ടുകഥയാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിത്തള്ളി.
കൂമന്കല്ല് സംഭവം മുതല്‍ ഇത്തരം സംഘടനകളുടെ സാന്നിധ്യം വ്യക്തമായിട്ടും പോലീസ് വേണ്ട രീതിയില്‍ ജാഗ്രത പുലര്‍ത്തിയിരുന്നില്ല. തീരദേശ മേഖല കേന്ദ്രീകരിച്ച് ഭീകരപ്രവര്‍ത്തക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിനറിയാം. നിലമ്പൂര്‍ വനത്തിലെ മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യവും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: