കുന്നംകുളം : തുലാവര്‍ഷം മടികാണിച്ചപ്പോള്‍ നാടിറങ്ങിയത് കനത്ത കോട മഞ്ഞ് കോടമഞ്ഞ് പെയ്യുന്നത് മൂന്നാറും,വയനാടും,ഊട്ടിയും,കൊടൈക്കനാലും മറ്റ് മലയടിവാരങ്ങളിലും ആയിരുന്നെങ്കില്‍ പ്രകൃതിയുടെ മനം മാറ്റം കുന്നംകുളത്തുകാര്ക്കും കൗതുകമായി .
വീടുകളും റോഡുകളും പരസ്പരം കാണാന്‍ കഴിഞ്ഞിരുന്നില്ല രാവിലെ എട്ടുമണി വരെ കനത്ത മഞ്ഞ് പെയ്തു ഇത്തരത്തില്‍ മഞ്ഞ് പെയ്താല്‍ മഴ കുറയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. താലൂക്കിലെ നെല്ലറയെന്നറിയപ്പെടുന്ന കാട്ടകാമ്പാല്‍ പോര്‍ക്കുളം തിരുത്തിക്കാട് ദേശക്കാര്‍ പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. മഞ്ഞും മഴയും വെയിലും ക്രമം തെറ്റി വരുമ്പോള്‍ കൃഷിക്കാരെ പോലെ മറ്റുള്ളവരിലും അതിശയോക്തി പ്രകടമാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: