നീലേശ്വരം: ബിജെപി ചോയംങ്കോട് കുവാറ്റി 156 ബൂത്ത് കമ്മറ്റി സ്ഥാപിച്ച് കൊടിമരവും, പതാകയും കഴിഞ്ഞ ദിവസം നശിപ്പിച്ചു. കൊടിമരം പിഴുതെറിയുകയും പതാക നശിപ്പിക്കുകയും ചെയ്തു. ദേശീയ സമ്മേളനത്തോടനുബന്ധിച്ച സ്ഥാപിച്ച കൊടിമരവും പതാകയും മുമ്പ് നശിപ്പിച്ചിരുന്നു. ഈ പ്രദേശത്ത് ബിജെപിയുടെ പ്രവര്‍ത്തനഫലമായി ലഭിച്ചു കൊണ്ടിരിക്കുന്ന ജനപിന്തുണയില്‍ അസഹിഷ്ണുത മൂത്ത് സിപിഎം നേതൃത്വമാണ് ഇതിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലം ബിജെപി വൈസ് പ്രസിഡണ്ട് എസ്.കെ.ചന്ദ്രന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ് സിപിഎം നേതൃത്വം നടത്തുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ബൂത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: