കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ (ഡിഡിയുജികെവൈ) രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നാളെ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനം അന്ത്യോദയ ദിനമായി ആചരിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളും സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം ഡിഡിയുജികെവൈ പരിശീലനം നേടുന്നവരുടെ റാലി സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക അറിയിച്ചു. റാലി കാഞ്ഞങ്ങാട് ഡി വൈ എസ് പി.കെ ദാമോദരന്‍ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പുതിയ കോട്ട മാന്തോപ്പ് മൈതാനത്ത് കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി.രമേശന് നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി അധ്യക്ഷത വഹിക്കും. തെരുവ് നാടകം, സംഘഗാനം തുടങ്ങിയ പരിപാടികളും അരങ്ങേറും. വാരാചരണത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ നൈപുണ്യ മത്സരങ്ങള്‍ എന്നിവയും നടത്തുമെന്ന് കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 2014 സെപ്റ്റംബര്‍ 25 നാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്ഷികദിനത്തില് ഡിഡിയു ജികെവൈ പദ്ധതി രാജ്യത്ത് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: