കാസര്‍കോട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം,വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി കാസര്‍കോട് ഗവ. കോളേജ്, ഉദയഗിരി വനശ്രീ കോംപ്ലക്സ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രശ്നോത്തരി മത്സരത്തിന് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടു പേരുളള ഒരു ടീമിനേയും മറ്റു മത്സരങ്ങള്‍ക്ക് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഓരോ ഇനം മത്സരത്തിന് രണ്ട് പേരെ വീതവും പങ്കെടുപ്പിക്കാം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ ഒക്ടാബര്‍ എട്ടിന് തേക്കടിയിലുളള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നടക്കുന്ന സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹരായിരിക്കും.
ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സ്കൂള്‍, കോളേജ് മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30 മുതല്‍ കാസര്‍കോട് ഗവ. കോളേജിലും മൂന്നിന് രാവിലെ 8.30 മുതല്‍ വനശ്രീ കോംപ്ലക്സിലും മത്സരത്തിന് പങ്കെടുക്കുന്നതിന് വേണ്ടി ഹാജരാകേണ്ടതാണ്. പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് ബന്ധപ്പെട്ട മേധാവികള്‍ acf. [email protected] എന്ന മെയിലിലേക്ക് മുന്‍കൂറായി അറിയിക്കേണ്ടതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255234.
പ്രതികരിക്കാൻ ഇവിടെ എഴുതുക: