പാലക്കാട്: ജില്ലയിലെ ഏറ്റവും കുടുതല്‍ മലയോരമേഖല ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് ഭാഗത്ത് ബ്ലേഡ് മാഫിയ ഭീഷണിയാകുന്നു. ബ്ലേഡ് മാഫിയകളെകൊണ്ട് സാധാരണക്കാര്‍ നട്ടംതിരിയുകയാണിപ്പോള്‍. കൂലിപ്പണിക്കാരും സാധാരണജനങ്ങളും ഏറെയുള്ള പ്രദേശമാണ് മണ്ണാര്‍ക്കാട്. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് റിയല്‍എസ്റ്റേറ്റ്-ബ്ലേഡ് മാഫിയ സംഘം നേട്ടം കൊയ്യുന്നത്.
മണ്ണാര്‍ക്കാട്, അലനല്ലൂര്‍, തച്ചമ്പാറ, പൊന്നങ്കോട് , വാഴേമ്പുറം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായി ഇത്തരത്തിലുള്ള ബ്ലേഡ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. പണം പിരിച്ചെടുക്കുന്നതിനും പണമടയ്ക്കുന്നതുവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനും വ്യത്യസ്ത സംഘങ്ങള്‍ തന്നെയുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിയ്യകുര്‍ശിയില്‍ ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന് ആത്്മഹത്യ ചെയ്തിരുന്നു. നിരന്തരമായ മാഫിയകളുടെ ഭീഷണിയെ തുടര്‍്ന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു.
മണ്ണാര്‍ക്കാട് എസ്ഐയ്ക്കും സഹോദരങ്ങള്‍ക്കും ആത്മഹത്യാകുറിപ്പ് എഴുതിവച്ചാണ് ഇയാള്‍ മരിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരവധിയാണ്. ഇതൊന്നും ആരും കണ്ടില്ലെന്ന് നടിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ബ്ലേഡ് മാഫിയകള്‍ കൂടുതല്‍ പിടിമുറുക്കുന്നത്. നൂറുരൂപയ്ക്ക് ഒരുമാസത്തില്‍ പത്ത് രൂപമുതല്‍ ഇരുപത് രൂപവരെയാണത്രെ ഇവര്‍ പലിശയായി വാങ്ങുന്നത്. പതിനായിരം രൂപയും പത്തുലക്ഷംരൂപ വരെയും ബ്ലേഡ് പലിശയ്ക്ക് നല്‍കുന്നവരുമുണ്ട്. ഇവരാകട്ടെ ആധാരം, ബ്ലാങ്ക് ചെക്ക്, മുദ്രപത്രം എന്നിവ ഈടു വങ്ങിയാണ് പണം പലിശയ്ക്ക് നല്‍കുന്നത്. ഇവര്‍ പണം നല്‍കുന്നതിന് യാതൊരുവിധ നിയമപരമായ രേഖകളും ഇല്ല.
ചെറിയ പിലശയ്ക്ക് സഹകരണ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളും വായ്പകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ ലഭിക്കുന്നതിന് കാലതാമസം നേരിടും. ഉടന്‍ പണം കിട്ടും എന്നതാണ് ബ്ലേഡ് മാഫിയകളെ ആശ്രയിക്കാന്‍ സാധാരണക്കാരനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: