പത്തനംതിട്ട : കല്ലറക്കടവിലെ ബി.ജെ.പി 184 ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് രാജശേഖരന് നായരെ വെള്ളിയാഴ്ച രാത്രി 12 ന് സമീപവാസായായ സാമൂഹ്യവിരുദ്ധനും നിരവധി കേസുകളിലെ പ്രതിയുമായ ജീവന് എന്നയാള്‍ അകാരണമായി വെട്ടി പരുക്കേല്‍പ്പിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പത്തനംതിട്ട മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.ജി പ്രകാശ് അധ്യക്ഷത വഹിച്ചു. വി.എസ് അനില്‍, സുഭാഷ് ജെ പിള്ള, വി.ജി അനില്‍, സുരേഷ് കല്‍പ്പക, സുരേഷ് ബാബു, സതീഷ് കോയിവീട്ടില്‍, ആര് ദിലീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: