പത്തനംതിട്ട: ആറന്മുളയിലെ പഴയ തിരുവോണതോണി ആചാരപരമായി ദഹിപ്പിക്കണമെന്ന ആവശ്യം നടപ്പായില്ല. ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് പഴയ തിരുവോണത്തോണി ജീര്‍ണ്ണിക്കുന്നത്.
ചരിത്ര മുണര്‍ത്തുന്നതാണ് പഴയ തിരുവോണത്തോണി .1955ല്‍ ആണ് പഴയ തിരുവോണത്തോണി നിര്‍മ്മിച്ചത് .ആറന്മുള പള്ളിയോടങ്ങളുടെയും കുട്ടനാടന്‍ വള്ളങ്ങളുടെയും പെരുന്തച്ച ന് എന്ന് അറിയപ്പെട്ടിരുന്ന എടത്വ കോയില്‍ മുക്ക് ഓടാശ്ശേരില്‍ നാരായണ നാ ചാരിയാണ് പഴയ തിരുവോണത്തോണി നിര്‍മ്മിച്ചത് .അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സിലായിരുന്നു തോണിയുടെ നിര്‍മ്മാണം . നാരായണനാചാരി ആദ്യമായി പണിതതും തിരുവോണത്തോണിയാണ്.
അത്യാ കര്‍ഷകമായിരുന്നു പഴയതിരുവോണത്തോണി .നീണ്ട വലിയ തോണിയുടെ മുന്‍ ഭാഗത്ത് പാര്‍ത്ഥസാരഥിക്ക് പ്രിയംകരനായ ഗരുഡന് .മധ്യഭാഗത്ത് ഭംഗിയുള്ള മണ്ഡപം .പിന്നില്‍ സ്വര്‍ണ്ണ നിറമുള്ള അമരച്ചാര്‍ത്ത് .പതിറ്റാണ്ടുകളോളം പതിനായിരങ്ങള്‍ക്ക് ഭക്ത്തിക്കൊപ്പം കാഴ്ച്ച വിരുന്നേകിയ ഈ തിരുവോണത്തോണിയാണ് പാര്‍ത്ഥസാരഥിയുടെ നടയില്‍ പമ്പാതീരത്ത് ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നത് .തോണി യുടെ മുന്‍ ഭാഗം ഒഴിച്ചുള്ള വ ഏതാണ് പൂര്‍ണ്ണമായും ജീര്ണിച്ചുകഴിഞ്ഞു .എങ്കിലും തോണിയുടെ പല കകള്‍ അവശേഷിക്കുന്നുണ്ട് . പഴയ തോണി ഇരിക്കുന്ന തോണിപ്പുര നിറയെ കാട് പിടിച്ചു കിടക്കുന്ന നിലയിലാണ്.മാലിന്യങ്ങളാല്‍ തോണിപ്പുര നിറഞ്ഞിരിക്കുന്നു .ജീര്‍ണ്ണിക്കുന്ന പഴയ തോണി ദഹിപ്പിക്കണമെന്നാണ് ആചാരം .എന്നാല്‍ ഇത് ഇനിയും നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: