തിരുവല്ല:ഉത്സവ കാലം പ്രമാണിച്ച് ബാങ്കുകള്‍ നീണ്ട അവധിയിലായതോടെ ് എടിഎമ്മുകളില്‍ പണം തീര്‍ന്നത് ജനത്തെ പ്രതിസന്ധിയിലാക്കി.ജില്ലയിലെ ആതുരാലയങ്ങളിലുള്ള എടിഎം സെന്ററുകള്‍ പോലും തിരുവോണ രാത്രിയില്‍ തന്നെ കാലിയായി.ഒരു ദിവസത്തെ പ്രവര്‍ത്തി ദിനത്തില്‍ ഇന്നലെ ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. തിരുവല്ലയിലെ പ്രമുഖ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെത്തിയ രോഗിക്ക് അടിയന്തര ആവശ്യത്തിന് പണമെടുക്കാന്‍ എത്തിയപ്പോള്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എടിഎം സെന്ററിന് മുന്നില്‍ കഴിഞ്ഞ പ്രതിഷേധിച്ചു. നാട്ടുകാരും ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ മന്നങ്കരചിറ അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തുടര്‍ ചികിത്സക്ക് സംവിധാനം ഉണ്ടാക്കിയത്. ഓണം ബ്രകീദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉപയോക്താക്കള്‍ കൂട്ടതോടെ പണം പിന്‍വലിച്ചതോടെയാണ് എടിഎം സെന്ററുകള്‍ കാലിയായത്.പല എടിഎമ്മുകളിലും വന്‍തിരക്കായിരുന്നു. രണ്ടാം ശനിയായ അടച്ച ബാങ്കുകള്‍ ഒരുദിവസത്തെ പ്രവര്ത്ത ിദിനത്തിന് ശേഷം ഇന്നലെയും അവധിയായിരുന്നു.നീണ്ട അവധി മുന്‍കൂട്ടിക്കണ്ട് പലരും വന്‍തോതില്‍ പണം പിന്‍വലിച്ചിരുന്നു. ഇതു സംബന്ധിച്ച സംസ്ഥാനതലബാങ്കര്സമിതിയുമായി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. പ്രതിസന്ധി മറികടക്കാന്‍ എടിഎമ്മുകളില്‍ അടിയന്തരമായി പണം നിറയ്ക്കണമെന്നു ബാങ്കുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടും പലയിടങ്ങളിലും സജ്ജീകരണങ്ങള്‍ പാളി. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ബാങ്കുകളും അവകാശ വാദം ഉന്നയിച്ചിരുന്നു.എന്നാല്‍ ഏജന്‍സികളില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ പണം നിക്ഷേപിക്കുന്നത് താറുമാറായി.ബാങ്കുകളുടെ പ്രധാന ശാഖകളില്‍ പോലും മതിയായ പണം ലഭ്യമാക്കാഞ്ഞ അധികൃതരുടെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: