തിരുവല്ല:സൗമ്യാവധക്കേസില്‍ ഗോവിന്ദചാമിയുടെ ശിക്ഷ ഇളവ് ചെയ്ത സുപ്രികോടതിവിധിയുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും പിണറായി വിജയനുമാണെന്ന് യുവമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ സിബി സാം തോട്ടത്തില്‍.തിരുവല്ലയില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസില്‍ പബ്ലിക്ക് പ്രോസിക്കൂട്ടറെ നിയമിക്കുന്നതില്‍ ്അടക്കം വീഴ്ചപറ്റി.
മതിയായ ശാസ്ത്രീയ തെളിവുകള്‍ പോലും നീതിപീഠത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.പൈശാചിക പീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ട കിളിരൂര്‍ സംഭവത്തിലെ ശാരിക്കും പിന്നാലെ വന്ന സൗമ്യക്കും തുടര്‍ന്ന് സമാന അനുഭവം ആവര്‍ത്തിക്കപ്പെട്ട ജിഷയോടും ഇടത് സര്‍ക്കാരുകള്‍ നീതികാണിച്ചില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.പ്രകടനവുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.മണ്ഡലം ഉപാദ്ധ്യക്ഷന്‍ ലാല്‍ബിന്‍ കുന്നില്‍,ട്രഷറാര്‍ ധനീഷ് കുമാര്‍,എന്നിവര്‍ പ്രസംഗിച്ചു.പ്രതിഷേധ പ്രകടനത്തിന് രാജേഷ് കൃഷ്ണ,വിശാല്‍ നായര്‍,അനില്‍ അപ്പു,കണ്ണന് ,നിഖില്‍ രാജ്,വൈഷ്ണവ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: