പത്തനംതിട്ട: ചചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി ജലോല്‍സവത്തിന് ആറന്മുള ഒരുങ്ങി. ലോകം കാത്തിരിക്കുന്ന കാഴ്ചയുടെ ജലപൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആറന്മുളയയുമായി ബന്ധപ്പെട്ട എല്ലാ കരകളിലും ഉതൃട്ടാതിക്കുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നു.
ഇത്തവണത്തെ ആറന്മുള ഉത്രട്ടാതി ജലോല്‍സവം17 ന് ഉച്ചയ്ക്ക് 1.30 ന് കേന്ദ്രപാര്‍ലമെന്ററി അഫയേഴ്സ് ആന്‍ഡ് കെമിക്കല്‍സ് വകുപ്പ് മന്ത്രി എച്ച്.എന്‍ അനന്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന് പിളള അദ്ധ്യക്ഷത വഹിക്കും.
ഉത്രട്ടാതി ജലമേളയ്ക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. പമ്പാനദിയില്‍ പലയിടത്തും മണ്‍പുറ്റുകളും ചുഴികളും അപകടം വിതയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ പള്ളിയോടങ്ങളിലും സുരക്ഷാ സംവിധാനങ്ങളും വായു നിറച്ച റബ്ബര്‍ ട്യൂബുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലമേളനടക്കുന്ന ദിനത്തില്‍ അഗ്നിരക്ഷാ സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പുറമേ തദ്ദേശീയരായ മുങ്ങല്‍ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൊലീസും അഗ്നിരക്ഷാസേനയും സ്കൂബ ഡൈവേഴ്സും പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുരക്ഷാ മുന്‍കരുതലുകള്‍ക്ക് സഹായം നല്‍കും.
ജലമേളയുടെ ഉദ്ഘാടനത്തിനും മറ്റ് വിശിഷ്ട അതിഥികള്‍ക്കുള്ള ഇരിപ്പിടവുമൊരുക്കുന്ന പവലിയന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചു. സുരക്ഷാ കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഗണിച്ച് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് പവലിയന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചത്. പമ്പാ നദിയിലിലെ മണ്‍പുറ്റ് നീക്കുന്ന ജോലികള്‍ ഇത്തവണയും നടക്കുന്നുണ്ടെങ്കിലും വരുന്ന വേനല്‍ക്കാലത്ത് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നാണ് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കിയുള്ള ഫണ്ട് വിനിയോഗമാണ് ഇക്കാര്യത്തില്‍ തടസ്സമായി നില്‍ക്കുന്നത്.
പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ ജലോത്സവത്തിന്റെക്രമീകരണത്തിനായി ഡാമുകള്‍ തുറക്കും. മണിയാര്‍ സംഭരണി നാളെ മുതല്‍17വരെ തുറന്നുവയ്ക്കും. ശബരിഗിരി പദ്ധതിയില്‍ എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കും. മൂഴിയാര്‍ സംഭരണിയില്‍ നിന്നും വെള്ളം തുറന്നുവിടും.ജലനിരപ്പ് പരിശോധിക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്. വള്ളംകളിയുടെസുഗമമായ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങളാണ്ജലസേചനവകുപ്പുമായി ചേര്‍ന്നു നടത്തുന്നത്. കോഴഞ്ചേരി പാലത്തിനുതാഴെയുള്ള മണല്‍ച്ചാക്ക് അടുക്കിയുള്ള താല്‍ക്കാലിക തടയണ നീക്കം ചെയ്യാന്നിര്ദേശിച്ചിട്ടുണ്ട്. മണ്‍പുറ്റുകള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു.
ഉത്രട്ടാതി ജലോത്സവത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു മാത്രമായി ഇത്തവണഎട്ടുലക്ഷം രൂപ ചെലവഴിക്കും. കഴിഞ്ഞയിടെയുണ്ടായ അപകടങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. നദിയില്‍ പലയിടത്തുംമണ്പുറ്റുകളും ചുഴികളും അപകടം വിതയ്ക്കുന്ന സാഹചര്യമാണ്നിലവിലുള്ളത്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ പള്ളിയോടങ്ങളിലുംലൈഫ്ബോയ് സുരക്ഷാ സംവിധാനങ്ങളും വായു നിറച്ച് റബര്‍ ട്യൂബുകളുംഏര്പ്പെടുത്തിയിട്ടുണ്ട്. ജലമേള നടക്കുമ്പോള്‍ അഗ്നിശമനസേനയുടെമുങ്ങല് വിദഗ്ധര്‍ക്കു പുറമേ തദ്ദേശീയരായ മുങ്ങല്‍ വിദഗ്ധരുടെസേവനവും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്പോലീസും അഗ്നിശമനസേനയും സ്കൂബ ഡൈവേഴ്സും പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തില്‍ സുരക്ഷ മുന്കരുതലുകളില് സഹായിക്കും.മൂന്ന് സ്പീഡ് ബോട്ടുകള്‍ പമ്പാനദിയില്‍ എല്ലാ സമയവും ഉണ്ടാകും. 12ബോട്ടുകളുടെ സേവനമാണ് പള്ളിയോട സേവാസംഘംഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: