കാഞ്ഞങ്ങാട്: ഓണാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിലെ വഴിയോരക്കച്ചവടക്കാരുടെ കീശയില്‍ കയ്യിട്ട് വാരി കാഞ്ഞങ്ങാട് നഗരസഭ. ഓണാഘോഷത്തില്‍ കച്ചവടം നടത്താനെത്തിയവരില്‍ നിന്ന് നഗരസഭ അധികൃതര്‍ വ്യാപകമായി അമിത ഫീസിടാക്കുന്നുതായി പരാതിയുയര്‍ന്നു. നഗരത്തില്‍ സ്ഥിരമായി കച്ചവടം നടത്തുന്ന പൂക്കച്ചവടക്കാര്‍ക്കും ചെരുപ്പുകുത്തികള്‍ക്കും പോലും അമിത സ്ഥലവാടകയാണ് നഗരസഭ ഈടാക്കിയിട്ടുള്ളത്. പലതിനും രസീതിയും നല്‍കിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മംഗലുരുവില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നുമെത്തിയ പൂവില്പ്നക്കാരോട് ഒരു ദിവസത്തേക്ക് കച്ചവടം ചെയ്യുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. 10 ദിവസത്തേക്ക് 1075 രൂപയാണ് വാങ്ങുന്നത്. ഇതില്‍ ആയിരും രൂപയുടെ രസീതി മാത്രമാണ് നഗരസഭ നല്‍കുന്നത്. ബാക്കി 75 രൂപ എവിടെ പോകുന്നുവെന്ന് വ്യാപാരികള്‍ക്കും നിശ്ചയമില്ല. അപേക്ഷ തയ്യാറാക്കുന്നതിനാണ് ഒരാളില്‍ നിന്ന് 75 രൂപ നിരക്കില്‍ അധികൃതര്‍ വ്യാപാരികളെ വിശ്വസിപ്പിച്ചിട്ടുളളത്.
പലരോടും പല രീതിയിലുളള ഫീസാണ് വാങ്ങുന്നത്. നഗരസഭ ഉദ്യോഗസ്ഥരെ കൂടാതെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പിരിവിനിറങ്ങിയത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ലോട്ടറി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന പാവപ്പെട്ടവരെ പോലും വെറുതെ വിട്ടിട്ടില്ല. രസീതി നല്‍കാതെയാണ് ഇവരില്‍ നിന്ന് തുക ഈടാക്കിയിരിക്കുന്നത്. ഒരു ടേബിള്‍ വെക്കുന്നതിനാണ് പൂക്കച്ചവടക്കാരോട് ഒരു ദിവസത്തേക്ക് 200 രൂപ വാങ്ങിയത്. അമിത വില ഈടാക്കിയതോടെ പൂക്കള്‍ക്ക് വിലവര്‍ധിപ്പിച്ചിരിക്കുകയാണ് അന്യസംസ്ഥാനക്കാര്‍. പാവപ്പെട്ട വഴിയോരക്കച്ചവടക്കാരോട് ദ്രോഹമാണ് നഗരസഭ ചെയര്മാന് ചെയ്യുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അമിത ഫീസ് വാങ്ങിയത് ഉപഭോക്താക്കളെയും സാരമായി ബാധിച്ചു. പല സാധനങ്ങള്‍ക്കും ഇതുമൂലം വിലവര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനിടയില്‍ സംഘടന ഫണ്ടിലേക്കെന്ന് പറഞ്ഞും വ്യാപാരികളില്‍ നിന്ന് പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: