മല്ലപ്പള്ളി: പുത്തൂര്‍ കടവില്‍ നിലച്ചിരുന്ന വള്ളം കടത്ത് പുനരാരംഭിച്ചു.കോട്ടാങ്ങല്‍ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിയ്ക്കുന്ന കടത്താണിത്. ദശാബ്ദങ്ങളായി വള്ളം കടത്തുണ്ടായിരുന്ന ഈ കടവില്‍ ജോലി ചെയ്തിരുന്ന കടത്തുകാരന് സ്ഥലം മാറി പോയതിന് ശേഷം 6 മാസമായി കടത്തില്ലാതെ ജനങ്ങള്‍ ദുരിതത്തിലായിരുന്നു. താഴത്തു വടകര ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള് ഉള്‍പ്പെടെ വിവിധ വിദ്യാലയങ്ങളിലേക്കും മറ്റു് സ്ഥാപനങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ നിത്യേന യാത്ര ചെയ്യുന്ന കടത്താണിത്. നിരവധി തവണ ഇരുകരകളിലുമുള്ള യാത്രക്കാരുടെ പരാതികള്‍ പി.ഡബ്ലിയു.ഡി അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല .കോട്ടാങ്ങല്‍ പഞ്ചായത്തിന്റെ ഈ പ്രദേശത്തുള്ള ജനങ്ങള്‍ക്ക് താഴത്തു വടകരയിലെത്തണമെങ്കില് ഒന്നുകില്‍ 3 കിലോമീറ്റര്‍ താഴെയുള്ള കുളത്തൂര്‍മൂഴി പാലത്തിലെത്തി വിണ്ടും 3 കിലോമീറ്റര്‍ ദൂരത്തില്‍ ഓട്ടോറിക്ഷ പിടിച്ചു വേണം പോകാന്‍. അല്ലെങ്കില്‍ 3 കിലോമീറ്റര്‍ മുകളിലേക്ക് പോയി കോട്ടാങ്ങലില്‍ ഉള്ള തൂക്കുപാലം കയറി മറുകരയെത്തി വീണ്ടും 3 കിലോമീറ്റര്‍ നടന്നോ ഓട്ടോറിക്ഷാ പിടിച്ചോ വേണം താഴത്തു വടകരയിലെത്താന്‍.ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പിന്നീട് രാജുഏബ്രഹാം എം.എല്‍.എയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പുതിയ കടത്തുകാരനെയും കടത്തുവള്ളവും അനുവദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: