കാസര്‍കോട്: അടക്ക കര്‍ഷകര്‍ മിശ്രവിളകളായി കൊക്കൊ, കുരുമുളക് എന്നിവക്ക് പ്രാധാന്യം നല്‍കണമെന്ന് കാംപ്കോ പ്രസിഡന്റ് എസ്.ആര്. സതീഷ്ചന്ദ്ര പറഞ്ഞു. അടക്ക ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അടയ്ക്ക, കൊക്കോ, റബ്ബര്‍, കര്‍ഷകര്‍ക്ക് ചികിത്സയ്ക്ക് സഹായ ഹസ്തവുമായി കാംപ്കോ. കാര്‍ഷിക വിളകളുടെ നാശം മൂലം കഷ്ടപ്പെടുന്ന രോഗികളായ കര്‍ഷകര്‍ക്ക് വളരെയേറെ ആശ്വാസമാവുകയാണ് ഈ പദ്ധതി. പത്ത് ഡയാലിസിസ് നടത്താനായി 5000രൂപയും, കിഡ്നി മാറ്റിവെയ്ക്കലിന് ഒരു ലക്ഷം രൂപയും, ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ്യയ്ക്ക് അമ്പതിനായിരം രൂപയും നല്കി വരുന്നു. മുള്ളേരിയയില്‍ നടന്ന കാംപ്കോ അംഗങ്ങളുടെ സംഗമത്തില്‍ പ്രസിഡണ്ട് എസ്.ആര്.സതീഷ് ചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ശങ്കരനാരായണ ഭട്ട് കാംപ്കോയുടെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഡയറക്ടര്‍മാരായ കെ.സതീഷചന്ദ്ര ഭണ്ഡാരി, കെ.ബാലകൃഷ്ണ റൈ, എം.കെ.ശങ്കരനാരായണ ഭട്ട്, ബി.ശിവകൃ,ണ ഭട്ട്, ജയരാമ സരളായ, പത്മരാജ പട്ടാജെ, എച്ച്ആര്‍ഡി മാനേജര്‍ ടി.എസ്.ഭട്ട്, റീജണല്‍ മാനേജര്‍ പി.വി.മുരളീധരന്, ഫിനാന്‍സ് മാനേജര്‍ അക്ഷയ് സേട്ട്, മുള്ളേരിയ ബ്രാഞ്ച് മാനേജര്‍ കുഞ്ഞമ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: