പത്തനംതിട്ട: പത്തനംതിട്ടയിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചു പൂട്ടാന്‍ നീക്കം. ഇതിന് മുന്നോടിയായി പ്രവര്‍ത്തന സമയവും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. 2005മാര്‍ച്ചിലാണ് പത്തനംതിട്ട കളക്ടറേറ്റിനോട് ചേര്‍ന്ന ഫ്രണ്ട്സ് ജനസേവകേന്ദ്രത്തില്‍ റെയില്വേറിസര്വേഷന് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് സ്ഥിതി ചെയ്യുന്നത് ജില്ല ആസ്ഥാനത്തു നിന്നും 30കിലോമീറ്റര്‍ അകലെ തിരുവല്ല യിലാണ്. ജില്ലയില്‍ പത്തനംതിട്ടയിലും തിരുവല്ലയിലുംമാത്രമാണ് റെയില്‍വേ യുടെ റിസര്‍വേഷന്‍ കേന്ദ്രങ്ങളുള്ളത്. രാവിലെ എട്ടു മുതല്‍
വൈകുന്നേരം 5.30 വരെയായിരുന്നു തുടക്കത്തില്‍ പത്തനംതിട്ടയിലെറിസര്വേഷന് കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക്12 വരെയും രണ്ടു മുതല്‍ വൈകുന്നേരം നാലുവരെയുമാക്കി പ്രവര്‍ത്തനസമയം
പുന:ക്രമീകരിച്ചിരിക്കുകയാണ്. ഇതോടെ മൂന്നര മണിക്കൂര്‍ പ്രവര്‍ത്തന സമയത്തില്‍ കുറവുവന്നത്
യാത്രക്കാര്‍ക്ക് തിരിച്ചടിയായി. രണ്ട് ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്പ്രവര്ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിലവില്‍ ഒരാളെ മാത്രമായി റെയില്വേപരിമിതപ്പെടുത്തിയിരിക്കുകയാണ്. പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കാന്ഇതു കാരണമായി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ്പത്തനംതിട്ടയിലെ റിസര്‍വേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.ജില്ലയുടെ വിദൂരസ്ഥലങ്ങ ളില്‍ നിന്നും റിസര്‍വേഷന്‍ കേന്ദ്രത്തില്‍ ഉച്ചയോടെ എത്തുന്നവര്‍ക്ക് രണ്ട് മണിക്കൂറോളം കാത്തുനിന്നെങ്കിലേ സേവനം ലഭിക്കൂവെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സമയംവെട്ടിക്കുറച്ചത് വരുമാനക്കുറവിനിടയാക്കിയിട്ടുണ്ട്. ഇതോടെ നഷ്ടത്തിന്റെപേരില്‍ പത്തനംതിട്ടയിലെ റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാനാണ്റെയില്വേയുടെ നീക്കമെന്നും അറിയുന്നു. അന്വേഷണങ്ങള്‍, റിസര് വേഷന്, തത്കാല്‍,ഓഫീസ് നിര്‍വഹണം, പണം അടയ്ക്കുന്ന തിനായി ബാങ്കില്‍ പോകുന്ന തുള്‍പ്പെടെ എല്ലാപ്രവൃത്തികള്‍ക്കും ഒരു ജീവനക്കാരന് മാത്രമാണുള്ളത്.
യാത്രാ സൗകര്യങ്ങള്‍ പൊതുവേ കുറവായ പത്തനംതിട്ട നിവാസികളുടേ യും ടൂറിസ്റ്റുകളുടേയും
തീര്ഥാടകരുടേ യും ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രമാണ്അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലാകുന്നത്.കളക്ടറേറ്റിനോടു ചേര്‍ന്ന കേന്ദ്രത്തിലേക്ക് റവന്യു ജീവനക്കാരെ നല്കിപ്രവര്ത്തനം വിപുലപ്പെടുത്താന്‍ ജില്ലാ ഭരണകൂടം താത്പര്യംപ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റെയില്‍വേയുടെ സ്വന്തം കേന്ദ്രമെന്ന നിലയില്ഡെപ്യൂട്ടേഷന് നിയമനത്തോട് അവര്‍ക്കു താത്പര്യമില്ല. തത്കാല്‍റിസര്‍വേഷന്‍, ആനുകൂല്യങ്ങളോടെയുള്ള റിസര്‍വേഷന്‍ എന്നിവയെല്ലാംനിലവില് കേന്ദ്രത്തില്‍ ലഭിക്കുന്നുണ്ട്. സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതുംപത്തനംതിട്ടയിലെത്തി റിസര്‍വേഷന്‍ എടുക്കുന്നവര്‍ക്കു ബുദ്ധിമുട്ടാകും.റെയില്വേകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ കാര്യക്ഷമമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: