തിരുവല്ല:ഇടിഞ്ഞില്ലം കാവുംഭാഗം റോഡില്‍ ഗതാഗക്കരുക്ക് രൂക്ഷമാകുന്നു. കഴിഞ്ഞ കുറെ നാളുകളായി എംസിറോഡില്‍ പന്നിക്കുഴി-പെരുംന്തുരുത്തി മേഖലയില്‍ റോഡു നവീകരണം നടക്കുന്നതിനാല്‍ ഈ വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരുവല്ല മാവേലിക്കര മേഖലകളിലേക്ക് കടത്തിവിട്ടിരുന്നത്.ഇടിഞ്ഞില്ലം പാലം മുതല്‍ തുടങ്ങുന്ന കുരുക്ക് കാവുംഭാഗം വരെ തുടരുന്നു.ഇതുമൂലം എം.സി.റോഡിലെ ട്രാഫിക് ക്രമീകരണം താറുമാറായി. കഴിഞ്ഞ കുറെ നാളുകളിലായി എംസിറോഡില്‍ കുരുക്ക് അനിയന്ത്രിതമായതോടെ കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലും വാഹന ബാഹുല്യം വര്‍ദ്ദിച്ചു ഒപ്പം കുരുക്കും.തിരുവല്ലയിലേക്കുളള വണ്‍വേ മാര്‍ഗ്ഗത്തില്‍ ബ്ലോക്ക് നിത്യസംഭവമായതോടെ ഈ മേഖലയില്‍ വാഹനയാത്രികരും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കവും സംഘര്‍ഷവും പതിവായി. പലപ്പോഴും മണിക്കൂറുകളാണ് കാവുംഭാഗം-ഇടിഞ്ഞില്ലം റോഡില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മൂന്‍പ് രാത്രിയില്‍ ടൂറിസ്റ്റ് ബസിലെത്തിയ യാത്രക്കാരും എതിരേ വന്ന വാഹനത്തിലുളളവരും തമ്മില്‍ പാലത്തില്‍ പെരിഞ്ഞ തല്ല് നടത്തിയാണ് വാഹന തടസ്സത്തിന് പരിഹാരം കണ്ടെത്തിയത്.ഒടുവില്‍ തിരുവല്ല പോലീസ് എത്തി വാഹനങ്ങളിലുളളവരെ സ്റ്റേഷനില്‍ എത്തിച്ച് പ്രശ്നം പരിഹരിച്ചൂ. ഇന്നലെ രാവിലേയും സമാന സംഭവങ്ങളാണ് അരങ്ങേറിയത് പക്ഷേ സംഘര്ഷമായില്ലന്ന് മാത്രം. പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി തര്‍ക്കം തുടര്‍ന്നതോടെ മണിക്കൂറുകളാണ് ഒരേ സമയം എംസിറോഡിലും ഇടിഞ്ഞില്ലം കാവുംഭാഗം പാതയിലും ഗതാഗതകുരുക്കില്‍ ജനം വലഞ്ഞത്. പാലത്തിലെ വാഹന നിരകള്‍ എം.സി.റോഡിലേക്കും നീണ്ടിരുന്നു. രാവിലെ തുടങ്ങിയ കുരുക്ക് ഏതാണ്ട് പതിനൊന്ന് മണിയോടെയാണ് നാട്ടുകാരും വാഹനയാത്രികരും പരിശ്രമിച്ച് പരിഹരിച്ചത് പക്ഷേ അല്പ സമയത്തിന് ശേഷം വീണ്ടും കുരുക്ക് രൂപപ്പെട്ടു. പെരുന്തുരുത്തി പാലത്തില്‍ ഒരു വാഹനത്തിന് മാത്രമേ കഷ്ടിച്ച് കടന്നു പോകാനാവു. വലിയ ബസുകളും ലോറികളും ഒരേ സമയം പാലത്തിലേക്ക് കയറുന്നതോടെ ഇരു ഭാഗത്തും തര്‍ക്കം രൂക്ഷമാവുന്ന കാഴ്ചയാണ് കാണാനാവുക. പിന്നെ ആരും വാഹനം പുറകോട്ട് മാറ്റില്ല. അതിര്‍ത്തി ചൂണ്ടിക്കാട്ടി തങ്ങളാണ് പാലത്തില്‍ കൂടുതല്‍ ഭാഗത്തേക്ക് വാഹനം എത്തിച്ചത് എന്നതാണ് വാശിയായി ഓരോ വാഹനയാത്രികരും എടുക്കുക ഇവിടെ പോലീസ് ഇല്ലാത്തതിനാല്‍ തര്‍ക്കം കയ്യാംങ്കളിയിലാണ് അവസാനിക്കുന്നത്. ഈ അവസ്ഥ നാട്ടുകാര്‍ കണ്ടും കേട്ടും മടുത്തതോടെ അവരും നിയമം കയ്യിലെടുക്കുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട് .സ്ത്രീകളടങ്ങുന്ന വാഹന യാത്രികര്‍ ഈ തെരുവ് മുഷ്ക്കിന് മുന്നില്‍ നിസ്സഹായരാവുകയാണ്. അടിയന്തിരമായി പാലം വീതികുട്ടി പുതുക്കിപണിയണമെന്നാണ് പ്രദേശ വാസികള്‍ അധികൃതരോടാവശ്യപ്പെടുന്നത്. പാലം പുതുക്കി പണിയുന്നതോടെ കോട്ടയം മേഖലകളില്‍ നിന്ന് കാവുംഭാഗം,പരുമല,ചക്കുളത്ത്കാവ്, മാന്നാര്‍,മണ്ണാറശ്ശാല, എടത്വാ വഴി നാഷണല്‍ ഹൈവേയിലുടെ ഹരിപ്പാട് മേഖലകളിലേക്ക് എളുപ്പം എത്തിച്ചേരാനാവും എന്നാല്‍ പാലം നിര്‍മ്മാണം ഉടനെങ്ങൂം നടക്കാന്‍ പോകുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാന ബജറ്റില്‍ ഇതിനായി തുക കണ്ടെത്തിയാല്‍ മാത്രമേ ഇക്കാര്യം സാധിതമാകു. ഇതിനായി ഒരുപാട് നടപടിക്രമങ്ങള്‍ പാലിക്കണം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമരാമത്തിന് നിര്‍ദ്ദേശം നല്കാന് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി താത്പര്യമെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ സംസ്ഥാന കാബിനറ്റില്‍ തിരുവല്ലയ്ക്ക് പ്രാതിനിധ്യമുളളതിനാല് പാലം പുനര്‍നിര്‍മ്മാണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതേ സമയം പാലത്തിലെ കുരുക്കും തര്‍ക്കങ്ങളും പരിഹരിക്കാന്‍ പാലത്തിന്റെ ഇരു പ്രവേശന സ്ഥലത്തും ട്രാഫിക് സിഗ്നല്‍ സഥാപിച്ച് അടിയന്തിരമായി ക്രമസമാധാന പാലനവും,ഗതാഗത ക്രമീകരണവും ഉറപ്പാക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: