അടൂര്‍: അടൂര്‍ നഗരത്തിലും വിവിധ ഗ്രാമപഞ്ചായത്തുകളിലും വഴിവിളക്കുകള്‍ ഓണക്കാലത്ത് പോലും പ്രകാശിക്കാത്തതിനാല്‍ ജനങ്ങള്‍ ഇരുട്ടില്‍ വലയുന്നു. എം.സി റോഡ് വികസനത്തോടനുബന്ധിച്ച് സ്ഥാപിച്ചവഴിവിളക്കുകളും ഇതുവരെയും പ്രകാശിച്ചിട്ടില്ല. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതോടെ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനും വര്‍ഷാവര്‍ഷം അറ്റകുറ്റപണികള്‍ നടത്തുന്നതിനും ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.
രാത്രിയായാല്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലും പ്രൈവറ്റ് ബസ് സ്റ്റാന്റിലുംകൂടി ആള്ക്കാര് നടന്നുപോകുന്നത് ഇരുട്ടിലൂടെയാണ്. വിവിധ ഭാഗങ്ങളില്‍ തെരുവില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകള്‍ പ്രകാശിക്കാതായിട്ട് ഒരുവര്‍ഷത്തിലധികമായി. ഓണക്കാലത്ത് പോലും അറ്റകുറ്റപണികള്‍ നടത്തുവാന്‍ ശ്രമിക്കുന്നില്ല.
നാട്ടുകാരുടെ പരാതി കണ്ടില്ലായെന്ന് നടിക്കുകയാണ്അധികൃതര്. എം.സി.റോഡിലും പ്രധാന കേന്ദ്രങ്ങളിലും വഴിവിളക്കുകള്‍ കത്താത്തതുകാരണം പ്രദേശം ഇരുട്ടിലാണ്. നഗരത്തിന്റെ പ്രധാനഭാഗമായ അടൂര്‍ യുപി സ്കൂളിന് മുമ്പില്‍ വഴിവിളക്കുകള്‍ വര്‍ഷങ്ങളായി പ്രകാശിച്ചിട്ട്. നഗരസഭകളും ഗ്രാമപഞ്ചായത്തുകളും വഴിവിളക്കുകള്‍ പ്രകാശിക്കുന്നതിനുവേണ്ടിയുള്ള തീരുമാനം എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: