പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന് നല്കിയ അനുമതിയും വ്യവസായ മേഖലാ പ്രഖ്യാപനവും പിന്വലിച്ചതയി കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതോടെ ആറന്മുള വിമാനത്താവള പദ്ധതി ഇനി നടപ്പിലാകില്ലെന്ന് ഉറപ്പായതായി പൈതൃകഗ്രാമകര്‍മ്മസമിതി ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സമിതി സ്വാഗതം ചെയ്തു. 2011 ല്‍ വി.എസ്.അച്യുതാനന്ദന് സര്‍ക്കാര്‍ വിമാനത്താവള പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതോടുകൂടിയാണ് ആറന്മുളയില് ജനകീയ സമരം ശക്തമായത്. സംഘപരിവാര്‍ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സംഘടനകളും ഒന്നിച്ച് അണിനിരന്ന കേരളത്തിലെ അപൂര്‍വ്വം സമരമായിരുന്നു ഇത്. കാസര്‍ഗോഡ് മുതല്‍ പാറശാലവരെയുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി സമരത്തിന് നേതൃത്വം നല്‍കിയത്.
കേരള സര്‍ക്കാര്‍ നല്‍കിയിട്ടുള്ള അനുമതികളെല്ലാം പിന്‍വലിച്ചുകൊണ്ട് കത്ത് നല്കിയാല് വിമാനത്താവളത്തിനുള്ള എല്ലാ അനുവാദവും റദ്ദാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് നല്‍കിയിട്ടുള്ള ഉറപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തോടെ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ഇതോടുകൂടി ആറന്മുള വിമാനത്താവള പദ്ധതി എന്നന്നേക്കുമായി അവസാനിക്കുകയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ആറന്മുളയില് നടന്ന പൊതുസമ്മേളനത്തില്‍ പൈതൃകഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് പി.ഇന്ദുചൂഡന് അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി പി.ആര്.ഷാജി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്.നായര്‍, ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍.കെ.നന്ദകുമാര്‍, ബിജെപി ജില്ലാ കമ്മിറ്റിയംഗം ആറന്മുള അപ്പുക്കുട്ടന്‍നായര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി പി.സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനത്തിന് വി.മോഹനന്, വി.ജി.ശ്രീകാന്ത്, അരവിന്ദന് കോഴഞ്ചേരി, ശ്യാം മോഹന്‍, വിജയമ്മ എസ്.പിള്ള, താരാ ഉണ്ണികൃഷ്ണന്, ഉഷാമോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: