എടപ്പാള്‍: മദ്യപാനത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജ്യേഷ്ഠന് മരിച്ചു. കേസില്‍ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ പൊല്‍പ്പാക്കര ചുള്ളിയില്‍ മണികണ്ഠന്(48) ആണ് മരിച്ചത്. ഇയാളുടെ അനിയന് രവീന്ദ്രനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലാണ് സംഭവം നടന്നത്. മദ്യപാനത്തിന് ശേഷം നടന്ന വാക്കേറ്റം അടിപിടിയായി മാറി. രാത്രി പതിനൊന്നരയോടെ രവീന്ദ്രന് നാട്ടുകാരായ ചിലരോട് ജ്യേഷ്ഠന് തലകറങ്ങി വീണുകിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും മണികണ്ഠന് മരിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം സംസ്കരിച്ചു. അമ്മ: രത്നാവതി. മറ്റുസഹോദരങ്ങള്‍: ബാബുരാജ്, സജീഷ്, ഉഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: