കരുവാരക്കുണ്ട്: തരിശുഭൂമിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്ത് യുവാവ് മാതൃകയാകുന്നു. കണ്ണത്ത് വീട്ടിച്ചോലയിലെ പൊറ്റയില്‍ ആരിഫാണ് രണ്ട് ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ മുതല്‍ മുടക്കി പലതവണ വരുമാനം കിട്ടുന്ന മള്‍ട്ടി ആന്റ് ടിപ്പില്‍ പദ്ധതിയാണ് ആരിഫ് കൃഷിയിടത്തില്‍ ഒരുക്കിട്ടുളളത്. ജൈവ കമ്പോസില്‍ മണ്ണ് പൊതിഞ്ഞ് മണ്ണിനടിയില്‍ കൂടി പൈപ്പ് വലിച്ച് സെറ്റ് ചെയ്തതിനു ശേഷം പ്ലാസ്റ്റിക്ക് കവര്‍ മൂടി പച്ചക്കറി നടാന്‍ മാത്രമായി പ്ലാസ്റ്റിക്കിന് മുകളില്‍ കുഴി എടുക്കുന്നതാണ് ഒരുരീതി. സെറ്റ് ചെയ്ത പൈപ്പിലൂടെയാണ് ജൈവ വളവും വെളളവും പമ്പ് ചെയ്യുന്നത്. വളരെ ചെറിയ അധ്യാനവും സ്ഥല പരിമിതിയും ചിലവ് കുറവുമാണ് ഈ കൃഷി രീതിയെ വ്യതസ്തമാക്കുന്നത്. രണ്ട് ഏക്കര്‍ സ്ഥലത്ത് ആരിഫ് പാവക്ക, പയര്‍, കുമ്പളം എന്നിവ ഉല്പാദിപ്പിക്കുന്നു. നാല് മീറ്റര്‍ ഉയരത്തിലും 70 മീറ്റര്‍ നീളത്തിലും പടര്‍ന്ന് നില്ക്കുന്ന പച്ചക്കറി തോട്ടത്തില്‍ ജൈവ കീടനാശിനിയും, ജൈവവളവുമാണ് ഉപയോഗിക്കുന്നത്. ഇതിന് കൃഷി വകുപ്പിന്റെ പിന്തുണയുമുണ്ട്. ആരീഫിന്റെ കൃഷിരീതി കാണാന്‍ ദിവസവും നൂറു കണക്കിനാളുകളാണ് കൃഷിയിടത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: