മലപ്പുറം: വിവിധയിനം വായ്പകള്‍ക്കായി ജില്ലയില്‍ ബാങ്കുകളെ സമീപിക്കുന്നവരില്‍ 90 ശതമാനവും പാവങ്ങളാണെന്നും ബാങ്കുള്‍ക്ക് അവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു കലക്ടര്‍.
വായ്പ അനുവദിക്കുന്ന കാര്യത്തില്‍ പിന്നാക്കം നില്ക്കുന്ന ബാങ്കുകള്‍ മുന്നോട്ടുവരണമെന്നും ആദിവാസി- പട്ടികവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്ക് നിക്ഷേപത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം വര്‍ധനവുണ്ടായതായി ബാങ്കുകളുടെ ത്രൈമാസ അവലോകന യോഗം വിലയിരുത്തി. വായ്പാ- നിക്ഷേപ അനുപാതം 66 ശതമാനം നിലനിര്‍ത്തി. പ്രവാസി നിക്ഷേപത്തില്‍ 22 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015 മാര്‍ച്ചില്‍ 5894 കോടിയായിരുന്ന പ്രവാസി നിക്ഷേപം 2016 മാര്‍ച്ചില്‍ 7168 കോടിയായി. ആകെ നിക്ഷേപം 23,801 കോടിയായിരുന്നത് 25,769 കോടിയായി. 2015 ലെ അവസാന പാദത്തെ അപേക്ഷിച്ച് ആകെ നിക്ഷേപത്തില്‍ ഏഴും പ്രവാസി നിക്ഷേപത്തില്‍ എട്ടും ശതമാനം വര്‍ധനയാണുണ്ടായത്.
മുന്‍ പാദത്തെ അപേക്ഷിച്ച് വായ്പാ വര്‍ധന നാലു ശതമാനമാണ്. 2015 മാര്‍ച്ചിനെ അപേക്ഷിച്ച് എട്ടു ശതമാനവും. മാര്‍ച്ച് 31 ലെ കണക്കു പ്രകാരം 17,062 കോടിയാണ് ആകെ വായ്പാ തുക. മൊത്തം വായ്പയുടെ 77 ശതമാനവും പ്രാഥമിക മേഖലയിലാണ്. 43 ശതമാനം കാര്‍ഷിക വായ്പ മാത്രമാണ്. സൂക്ഷ്മ- ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ 11 ശതമാനവും ഭവന- വിദ്യാഭ്യാസ വായ്പ 22 ശതമാനവും വരും. മുദ്ര സ്കീം പ്രകാരം കഴിഞ്ഞ വര്‍ഷം 2489 വായ്പകള്‍ നല്കി. ആകെ 104.76 കോടി രൂപ. 9792 അയല്‍ക്കൂട്ടങ്ങള്‍ക്ക് 190.54 കോടി നല്കി.
ജില്ലയിലെ ബാങ്കുകള്‍ വായ്പാ- നിക്ഷേപ അനുപാതം 75 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കനറാ ബാങ്ക് അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ.എ. നാസര്‍ പറഞ്ഞു. കാര്‍ഷിക സ്വര്‍ണ വായ്പകള്‍ ബാങ്കുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം റിസര്‍വ് ബാങ്ക് മാനെജര്‍ ചൈതന്യ ദേവി പറഞ്ഞു.
നബാര്‍ഡ് ഡിഡിഎം. ജെയിംസ് പി.ജോര്‍ജ്, ലീഡ് ജില്ലാ മാനെജര്‍ കെ. അബ്ദുല്‍ ജബ്ബാര്‍, വേദപ്രകാശ്, ബാങ്കുകളുടെ പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: