പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ ആരെ ഉണ്ടായിരുന്ന പൊതുശ്മശാനം പൂര്‍ണ്ണമായും തകര്‍ന്നു. ശ്മശാനത്തിന്റെ സംരക്ഷണ മതിലടക്കം തകര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അശാസസ്ത്രീയ നിര്‍മ്മാണമാണ് ശ്മശാനത്തിന്റെ തകര്‍ച്ചക്ക് കാരണം. പാടശേഖരത്തോട് ചേര്‍ന്നാണ് ശ്മശാനം നിര്‍മ്മിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും മതില് വിണ്ടുകീറാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ അവ തകര്‍ന്ന് വീഴുകയായിരുന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ശാസ്ത്രീയമായി അടിത്തറ പോലുമില്ലാതെയാണ് മതില് കെട്ടിപ്പൊക്കിയിരുന്നത്. ശ്മശാനത്തിന്റെ തകര്‍ച്ച പ്രദേശത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ശ്മശാനത്തിന് സമീപത്തെ വയലില്‍ കൃഷിയിറക്കാനാവാതെ കര്‍ഷകരും ബുദ്ധിമുട്ടിലാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് യുവമോര്‍ച്ച മുന്നറിയിപ്പ് നല്കി. മണ്ഡലം പ്രസിഡന്റ് മണികണ്ഠന്, ഗിരീഷ് കോടത്തൂര്‍, അഭിനന്ദ്, നിതീഷ്, രമ വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: