അങ്ങാടിപ്പുറം: നഗരത്തിലെ പ്രശസ്തമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫീസ് വാങ്ങുന്നതായി പരാതി.
പിടിഎ ഫണ്ട് എന്ന വ്യാജ്യേനയാണ് പിരിവ് നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതും ഒന്നു മുതല്‍ പ്ലസ്ടുവരെ ഉള്ളതുമായ വിദ്യാലയത്തിലാണ് നഗ്നമായ ഈ നിയമലംഘനം നടക്കുന്നത്.
വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറക്കുന്ന സമയമായതിനാല്‍ മിക്ക രക്ഷാകര്‍ത്താക്കളും സാമ്പത്തിക പ്രായാസം അനുഭവിക്കുമ്പോഴാണ് വിദ്യാലയത്തിന്റെ ഈ പിഴിയല്‍ നടപടി. പിടിഎ ഫണ്ടായി 302 രൂപ 50 പൈസയാണ് ഓരോ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും വാങ്ങുന്നത്.
ഒരു വീട്ടില്‍ നിന്ന് തന്നെ ഒന്നിലധികം കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ബാക്കിയുള്ള കുട്ടികള്‍ 270 രൂപ അടച്ചാല്‍ മതിയത്രേ. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കടക്കം ഈ ഫീസ് നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തരത്തില്‍ പിടിഎ ഫണ്ട് വാങ്ങിയിട്ടും സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ലെന്ന് രക്ഷാകര്ത്താക്കള് ആരോപിക്കുന്നു. മിക്ക ക്ലാസിലും ലൈറ്റോ ഫാനോ ഇല്ല. പല ബെഞ്ചുകളിലും ആറും ഏഴും പേര് ഞെങ്ങിഞെരുങ്ങിയാണ് ഇരിക്കുന്നത്. പിടിഎ ഫണ്ട് വാങ്ങുമ്പോള്‍ അധികൃതര്‍ പറയുന്ന ന്യായം വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും അപകടം പറ്റിയാല്‍ സാമ്പത്തിക സഹായം നല്‍കാനാണെന്നാണ്. എന്നാല്‍ കയ്യോ കാലോ ഒടിഞ്ഞാലും പരമാവധി നല്‍കുന്നത് വെറും 300 രൂപയും. അതേപോലെ ഐടി ക്ലാസുകള്‍ക്ക് സ്പെഷ്യല്‍ ഫീസും നല്‍കണം ഇവിടെ. മുതിര്‍ന്ന ക്ലാസുകള്‍ക്ക് 100 രൂപയും താഴെയുള്ളവര്‍ക്ക് 60 രൂപയും. എന്നാല്‍ ആവശ്യത്തിന് കമ്പ്യൂട്ടറുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറിന്റെ മുമ്പിലൊന്ന് ഇരിക്കാന്‍ തന്നെ മഹാഭാഗ്യം വേണമെന്ന അവസ്ഥ. എന്തായാലും ഈ വിദ്യാലയത്തിന്റെ പല നടപടികളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: