പുലാമന്തോള്‍: പുലാമാന്തോള്‍ പഞ്ചായത്ത് നഗര വികസനം പരിപാടിയിലൂടെ പട്ടിണിയായത്, പതിറ്റാണ്ടുകളായി എണ്ണ പലഹാരങ്ങള്‍ വിറ്റു ഉപജീവനം കഴിച്ചിരുന്ന മൂന്നു കുടുംബങ്ങളാണ്.
ടൗണ്‍ ഗതാഗതകുരുക്കിന് പരിഹാരമായി പഞ്ചായത്ത് കണ്ടു പിടിച്ച ഈ മാര്‍ഗ്ഗത്തിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് പ്രതിഷേധമുയരുന്നു.
ഗതാഗതക്കുരുക്കിന് പ്രധാന കാരണമായ ഓട്ടോ പാരലല്‍ സര്‍വീസും പ്രൈവറ്റ് ബസുകളുടെ അലക്ഷ്യമായ പാര്‍ക്കിങും ഇപ്പോഴും തുടരുകയാണെന്ന് നാട്ടുകാറ് പറയുന്നു.
റോഡിന്റെ അരികില്‍ ആര്‍ക്കും ശല്ല്യമാവാതെ പലഹാരങ്ങള്‍ വിറ്റവരെ കണ്ണുരുട്ടിയും ചീത്ത വിളിച്ചും കുടിയൊഴിപ്പിച്ച അധികാരികള്‍ ഓട്ടോ ബസ് ജീവനക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മൂന്ന് പാവപ്പെട്ട കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കിയ പഞ്ചായത്ത് അധികൃതര്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: