കൊളത്തൂര്‍: കാലവര്‍ഷം എത്തിയതോടെ ജില്ലയിലെ മിക്ക ഗ്രാമീണ റോഡുകളും അപകട ഭീതിയിലായിരിക്കുകയാണ്. ചെമ്മലശ്ശേരി -വെങ്ങാട് റോഡില്‍ പുന്നക്കാട് ഭാഗത്ത് മണ്ണിടിയുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുന്നിന് ചെരുവ് വെട്ടി നിര്‍മ്മിച്ചതാണ് ചെമ്മലശ്ശേരി -വെങ്ങാട് റോഡ് റോഡ്. അന്ന് സുരക്ഷാ ഭിത്തികളോ മഴവെള്ളം ഒഴുകിപോകാന്‍ ഓടകളോ നിര്‍മ്മിക്കാത്തത് ദുരന്തം ക്ഷണിച്ചു വരുത്തുകയാണ്. മഴ പെയ്യുമ്പോള്‍ മഴ വെള്ളത്തോടൊപ്പം മണ്ണും അതിനൊപ്പം മരങ്ങളും റോഡിലേക്ക് വീഴുകയാണ്. സ്വകാര്യ ബസ്സുകളടക്കം നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണ് ചെമ്മലശ്ശേരി -വെങ്ങാട് റോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: