പരപ്പനങ്ങാടി: നഗരത്തിലെ മാലിന്യങ്ങള്‍ വയലില്‍ തള്ളിയ നഗരസഭാ നടപടി പുത്തരിക്കല്പാടത്തെ കര്‍ഷകര്‍ക്കും സമീപ വാസികള്‍ക്കും ദുരിതമാകുന്നു.
പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തായിരുന്ന സമയത്താണ് പുത്തരിക്കല്‍ തോടിനടുത്ത മധുരങ്കാട് പാടശേഖരങ്ങളിലൊന്നില് സ്വകാര്യ വ്വക്തിയുടെ ഒത്താശയോടെ നഗരമാലിന്യങ്ങള്‍ തള്ളിയത്. മാലിന്യങ്ങള്‍ക്ക് മീതെ മണ്ണുനിരത്തി ചുളുവില്‍ വയല്‍ നികത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ മറവില്‍ ഖരമാലിന്യങ്ങള്ക്കെപ്പം കക്കൂസ് മാലിന്യങ്ങളും വയലില്‍ തള്ളി.
മുകളില്‍ മണ്ണിട്ടതിനാല്‍ അന്ന് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ മഴപെയ്യാന്‍ തുടങ്ങിയതോടെ മാലിന്യങ്ങള്‍ അഴുകി കറുത്തനിറത്തില്‍ ദുര്‍ഗന്ധത്തോടെ മധുരങ്കാട് പുത്തരിക്കല്‍ പാടശോഖരങ്ങളില് നിറഞ്ഞു.
പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. പാടത്ത് കൃഷിറക്കിയ കര്‍ഷകരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിലായത്. ദുര്‍ഗന്ധം വമിക്കുന്ന പാടത്തിറങ്ങാനാകാത്ത ദുരവസ്ഥയിലാണ്. ഇവിടത്തെ കര്‍ഷകര്‍. വിളവെടുക്കാനായ മരച്ചീനിയും പച്ചക്കറികളും പാടെ നശിക്കുകയാണ്.
പ്രദേശത്ത് താമസിക്കുന്നവരില്‍ മിക്കവര്‍ക്കും പകര്‍ച്ചവ്യാധികളും പിടിപ്പെട്ടിട്ടുണ്ട്. കുടിവെള്ളം മലിനപ്പെട്ടതിനെ തുടര്‍ന്ന് വയറിളകം, ഛര്‍ദ്ദിയും പിടിപ്പെട്ട നിരവധി ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പധികൃതരും നഗരസഭാ അധികൃതരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും നടപടികളെന്നുമായിട്ടില്ല. കല്പ്പുഴയിലേക്കൊഴുകുന്ന പുത്തരിക്കല്‍ തോട്ടിലാകെ വെള്ളം കറുത്ത നിറമായി മാറിട്ടുണ്ട്.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കണമെന്നും പുത്തരിക്കല്‍ തോട് ശുചീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ ടി.ശ്രീധരന്, പി.വി.തുളസിദാസ്, സി.ജയദേവന്, ഗണേശന്, സി.ഷാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: