പെരിന്തല്‍മണ്ണ: കാലവര്‍ഷം എത്തിയതോടെ അപകട ഭീതിയിലായിരിക്കുകയാണ് മാനത്തുമംഗലം-മണ്ണാര്‍മല റോഡിലൂടെ പോകുന്നവര്‍. വശങ്ങളില് നിന്ന് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു കൊണ്ടിരിക്കുകയാണ്.
കടപുഴകാന്‍ തയ്യാറായി നില്ക്കുന്ന മരങ്ങളും ഇളകി നില്ക്കുന്ന പാറക്കൂട്ടങ്ങളും ഭീതി വര്‍ധിപ്പിക്കുന്നു. സമീപകാലത്താണ് ഈ റോഡ് നവീകരിച്ചത്.
നിരവധി വാഹനങ്ങളാണ് ദിവസവും ഇതിലൂടെ കടന്നുപോകുന്നത്. മേലാറ്റൂര്‍, അലനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന വഴിയാണിത്.
പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഭാഗമായി ഉയര്‍ന്ന ഭാഗം താഴ്ത്തി റീ ടാറിങ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ, വശങ്ങള് ഇടിയാന്‍ തുടങ്ങിയതോടെ എങ്ങനെ ഇതുവഴി യാത്ര ചെയ്യും എന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: