മലപ്പുറം: ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി അവസാനിപ്പിക്കണമെന്ന് മഹിളമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.കെ.സംഗീത ആവശ്യപ്പെട്ടു.
മലപ്പുറത്ത് നടന്ന മഹിളാമോര്‍ച്ച ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കൊലപാതകം നടന്നിട്ട് ഒരു മാസക്കാലമായിട്ടും പ്രതികളെ പിടികൂടാനാവാത്തതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു.
ഈ വിഷയം ഉന്നയിച്ച് 16ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഓമനാകൃഷ്ണന്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, വൈസ് പ്രസിഡന്റ് ഗീതാമാധവന്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷീബ ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ ശകുന്തള ഗോപാലന്, മനോമണി, അതിക, രമ ശ്രീനിവാസന്, ബീന രാമചന്ദ്രന്, സുനിത മോഹന്‍ദാസ്, സതി വണ്ടൂര്‍, ബിന്ദു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: