മഞ്ചേരി: തപസ്യ കലാസാഹിത്യ വേദിയുടെ ജില്ലാ സമ്മേളനം 12ന് മഞ്ചേരിയില്‍ നടക്കും. എട്ടിയോട്ട് അയ്യപ്പക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ പൂന്താനം നഗറില്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടി ഭക്തിഗാന രചയിതാവ് പി.സി.അരവിന്ദന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.സി.വി.സത്യനാഥന് അദ്ധ്യക്ഷത വഹിക്കും. ജില്ലയുടെ സാംസ്കാരിക പശ്ചാത്തലം എന്ന വിഷയത്തില്‍ രാമചന്ദ്രന് പാണ്ടിക്കാട് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, സംസ്ഥാന സെക്രട്ടറി മണി എടപ്പാള്‍ എന്നിവര്‍ സംസാരിക്കും.
40 വര്‍ഷമായി കേരളത്തിലെ കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തപസ്യ. സംഗീതം, നൃത്തം, നാട്യം, ചിത്രം, ശില്പം, സാഹിത്യം, അനുഷ്ഠാനകലകള്‍, നാടന്‍ കലകള്‍, വാദ്യകലകള്‍, കളമെഴുത്ത് ചലച്ചിത്രം, പരിസ്ഥി തുടങ്ങി 12 ഓളം വിഭാഗങ്ങളില്‍ തപസ്യയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കലാസാഹിത്യ സംഘടനയും തപസ്യയാണ്.
40-ാം വാര്‍ഷികം പ്രമാണിച്ച് വിവിധ പരിപാടികളാണ് തപസ്യ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. 40 പുതിയ യൂണിറ്റുകള്‍, വ്യത്യസ്ത മേഖലകളിലുള്ള 40 കലാകാരന്മാരെ ആദരിക്കല്‍, കലാസാഹിത്യ പ്രാധാന്യമുള്ള സ്ഥലങ്ങളും പ്രകൃതി സൗന്ദര്യമുള്ള സ്ഥലങ്ങളും സംരക്ഷിക്കല്‍, പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന ആഹ്വാനവുമായി കലാജാഥകള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: