പരപ്പനങ്ങാടി: വിപണിയില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. വിപണയില്‍ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്.
റംസാന് നോമ്പ് തുടങ്ങിതോടെ മാര്‍ക്കറ്റില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായി പരാതിയും ഉയരുന്നുണ്ട്. നോമ്പിന്റെ തലേന്നാള്‍ മുതലുള്ള വിലയേക്കാള്‍ പത്തും ഇരുപതും രൂപയാണ് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി കൂടിയത്. നോമ്പുകാലത്ത് അത്യാവശ്യമായ പലവ്യഞ്ജനങ്ങള്‍ക്കും പയര്‍ പരിപ്പുവര്‍ഗങ്ങള്‍ക്കും ക്രമാതീതമായി വില ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറികളില്‍ തക്കാളിക്ക് 60 രൂപയും വെണ്ടക്ക് 60 രൂപ, നേന്ത്രപ്പഴം 50 രൂപ, കക്കിരി 40 രൂപ, പച്ചമുളക് 140, ചെരങ്ങ 60 വെളുത്തുള്ളി 140 എന്നിങ്ങനെ സകല സാധനങ്ങളുടെയും വിപണി വില നിയന്ത്രണമില്ലാതെ ഉയരുകയാണ്.
നോമ്പുതുറക്ക് അത്യാവശ്യമായ പഴവര്‍ഗങ്ങള്‍ക്കും പൊള്ളുന്ന വിലയാണ് അനുഭവപ്പെടുന്നത്.
വിപണിയില്‍ ഇടപെട്ട് വില നിലവാരം പിടിച്ചു നിര്‍ത്തേണ്ട സിവില്‍ സപ്ലൈസ് വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമായതാണ് വില ഉയരാന്‍ കാരണം.
സീസണുകളില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ലാഭം കൊയ്യുന്ന ഇടനിലക്കാരുടെ ലോബിയും കരിഞ്ചന്ത വ്യാപാര മാഫിയയുമാണ് ഇപ്പോള്‍ വിപണി അടക്കി വാഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: