ജയേഷ് മുളളത്ത്
കരുവാരക്കുണ്ട്: കാട്ടന ശല്യം രൂക്ഷമായ കരുവാരക്കുണ്ട് മേഖലയില്‍ കര്‍ഷകര്‍ക്ക് ദുരിതനാളുകളാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നതിനാല് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. കാട്ടനകള്‍ ആക്രമണ സ്വഭാവം കാണിക്കുന്നതിനാല്‍ കൃഷിയിടത്തിലിറങ്ങാന്‍ പോലും ഭയപ്പെടുകയാണ് കര്‍ഷകര്‍. കഴിഞ്ഞ ദിവസം മണലിയാംപാടത്ത് പുലര്‍ച്ചെ ചെട്ടിപറമ്പില്‍ ടോമിന്റെ വീടിനോട് ചേര്‍ന്ന് കുടിവെളളത്തിനായി സ്ഥാപിച്ച വാട്ടര്‍ ടാങ്കാണ് കാട്ടന തകര്‍ത്തത്. സമീപത്തെ കൊക്കോ കൃഷിയും കവുങ്ങ്, വാഴ, റബ്ബര്‍ എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പയസ് ജോണിന്റെ കൃഷിയിടത്തിലും കാട്ടാന കൃഷിനാശം വരുത്തി. ഇദ്ദേഹത്തിന്റെ ഇഞ്ചിയും, കൊക്കോയുമാണ് ഏറെ നശിപ്പിച്ചത്. റബ്ബറിന്റെയും നാളികേരത്തിന്റെയും വിലയിടിവിന് പുറമെ കാട്ടാനകള്‍ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പലരും ബാങ്ക് വായ്്പ്പ എടുത്താണ് കൃഷി ചെയ്യുന്നത്. എന്നാല്‍ കാഴ്ഫലം ലഭിക്കാന്‍ സമയത്ത് കാട്ടാനകളുടെ കൃഷി നശിപ്പിക്കലാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. കാട്ടാനക്കള് കൃഷി നശിപ്പിച്ചതോടെ വായ്പയെടുത്ത തുക എങ്ങനെ ബാങ്കില്‍ തിരിച്ചടക്കുമെന്ന ചിന്തയിലാണ്. പുലികുന്ന് എസ്റ്റേറ്റിനോട് ചേര്‍ന്നുളള ആന താരയിലൂടെയാണ് കാട്ടനക്കള് മണലിയാംപാടം ഭാഗത്തെ കൃഷിയിടത്തിലിറങ്ങുന്നത്. പ്രദേശത്തെ കാട്ടാന ശല്യം നേരിടാന്‍ ജില്ലാ പഞ്ചായത്ത് 2013-14 വര്‍ഷത്തില്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും ഗുണഭോക്തവിഹിതവും, ജില്ലാ പഞ്ചായത്ത് അനുവദിച്ച തുകയും കരാറുകാരന് കൈപ്പറ്റിയെന്നല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പദ്ധതി യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ മണലിയാംപടത്തെ കര്‍ഷകര്‍ക്ക് കാട്ടനാശല്ല്യത്തില് നിന്നും ഒരുപരിധി വരെ രക്ഷപ്പെടാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: