പരപ്പനങ്ങാടി: പഴയ തെരുവിന് സമീപത്തെ ചാരാംകുളത്തിന്റെ പാര്‍ശ്വഭിത്തികളും ഇതിന് സമാന്തരമായി നിര്‍മിച്ച ഡ്രൈനേജും നടപ്പാതയും തകര്‍ന്നു. തെരഞ്ഞെടുപ്പിനു മുന്നേ തകൃതിയായി പണി പൂര്‍ത്തികരിച്ച നടപ്പാതയാണ് പൂര്‍ണമായും തകര്‍ന്നത്. കാടപ്പാളിപ്പാടത്ത് താമസിക്കുന്ന അറുപതോളം കുടുംബങ്ങള്‍ക്കുള്ള നടവഴിയാണ് ഇതുമൂലം ഇല്ലാതെയായത്. ആദ്യമഴക്ക് തന്നെ ഒരു ഹെക്ടറോളം വിസ്തീര്‍ണമുള്ള കുളത്തിന്റെ പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞത് നിര്‍മാണത്തിലെ അപാകത തന്നെയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സിമന്റിന്റെയും മറ്റു അസംസ്കൃത വസ്തുക്കളും കുറഞ്ഞ അളവില്‍ ഉപയോഗിച്ചതാണ് തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. നടപ്പാത തകര്‍ന്നത് രാത്രിയായതിനാലാണ് അപകടമൊഴിവായത്ഈ വഴി ഉപയോഗിക്കുന്ന പ്രദേശത്തുകാരുടെ ഇരുചക്രവാഹനങ്ങളടക്കംനിരത്തിലിറക്കാനാകാത്ത അവസ്ഥയിലാണ്. കാലവര്‍ഷമെത്തുമ്പോള്‍ ചാരാംകുളത്തിന് സമീപം താമസിക്കുന്നവര്‍ വലിയ ആശങ്കയില്ലാണ് തൊട്ടടുത്ത നെടുവ ഗവ.ഹൈസ്കൂളിലേക്കും കോവിലകം സ്കൂളിലേക്കുമുള്ള ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വഴി നടക്കുന്ന നടപ്പാതയാണ് നാമാവശേഷമായത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് നടന്ന നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി ബി.ജെ.പി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: