വളാഞ്ചേരി: പാലക്കാടന്‍ മട്ട എന്ന പേരില്‍ നിറംകൊടുത്ത അരി പൊതുവിപണിയില്‍ വന്‍തോതില്‍ വിറ്റഴിക്കുന്നു.
വളാഞ്ചേരി സ്വദേശി കാരാട്ട് അദീദ് കഴിഞ്ഞ ദിവസം കാവുംപുറത്തെ കടയില്‍ നിന്നും വാങ്ങിയ മട്ട അരി കഴുകിയപ്പോള്‍ വെളുത്ത നിറമായി. കഞ്ഞിവയ്ക്കുന്നതിനായാണ് കാവുംപുറത്തെ പലചരക്കു കടയില്‍നിന്ന് അദീദ് മൂന്നു കിലോ അരി വാങ്ങിയത്. പ്രമുഖ പാലക്കാടന്‍ മട്ട കിലോയ്ക്ക് 32 രൂപയാണ് വില. നല്ല ചുവന്ന നിറമുണ്ടായിരുന്ന അരി വീട്ടിലെത്തി കഴുകിനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. അരിയില്‍ കൊടുത്തിരുന്ന ചുവന്ന നിറമെല്ലാം പോയി വെളുത്ത നിറമായി. കൂടാതെ കൈകള്‍ പശയില്‍ മുക്കിയതുപോലെ ഒട്ടിപ്പിടിക്കുകയും ചുവക്കുകയും ചെയ്തു. റേഷന്‍കടകള്‍ വഴി വിറ്റഴിക്കുന്ന പുഴുക്കലരിയുടേതിന് സമാനമായ അരിയാണ് മട്ട അരി കഴുകിയപ്പോള്‍ കിട്ടിയത്.
മുമ്പ് പ്ലാസ്റ്റിക്ക് അരി വിറ്റതിന് സമാനമാണ് ഇതും. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ള നിറങ്ങളാണ് അരിയടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യവകുപ്പിന്റെയോ മറ്റ് ഏജന്‍സികളുടേയോ ഇടപെടലുണ്ടായില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഇടവരുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: