വളാഞ്ചേരി: എടയൂര്‍ മേഖലയിലെ ബിഎസ്എന്‍എല്‍ ടവറുകളുടെ ശേഷി ഉയര്‍ത്തണമെന്നും, ത്രീജി സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യം ഉയരുന്നു. ടവറുകള്‍ക്ക് സമീപമുളള പ്രദേശത്ത് മാത്രമേ റെയ്ഞ്ച് ലഭിക്കുന്നുളളു. മറ്റ് പ്രദേശങ്ങളില്‍ ഉളള ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ കുറഞ്ഞ റെയ്ഞ്ച് കാരണം പ്രയാസപ്പെടുകയാണ്.
എന്നാല്‍ സ്വകാര്യ കമ്പനിയുടെ സിംകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ പ്രശ്നമില്ലതാനും. സ്വകാര്യ ഫോണ്‍ കമ്പനികള്‍ ഗ്രാമീണ മേഖലകളിലേക്കടയ്ക്കം ഫോര്‍ ജി സംവിധാനം ഏര്‍പ്പെടുത്തുമ്പോഴാണ് കൂടുതല്‍ ഉപഭോക്താക്കളുളള പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഗ്രാമീണ മേഖലയായ എടയൂരില്‍ ഭാഗത്ത് ടുജിയില്‍ ഒതുങ്ങുന്നത്. സര്‍ക്കാര്‍ സംബന്ധമായ നിരവധി സേവനങ്ങള്‍ക്ക് ഇപ്പോള്‍ ഇന്റര്‍നെറ്റ് സംവിധാനം ആവശ്യമാണ്.
സാധാരണക്കാരള്പ്പടെയുളള നിരവധി പേര് ഇപ്പോള്‍ മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നുമുണ്ട്. അതിനാല്‍ എടയൂരിലും ബിഎസ്എന്‍എല്‍ ടവറുകളുടെ റെയ്ഞ്ച് കൂട്ടുകയും, ചുരുങ്ങിയത് ത്രീജി സംവിധാനമെങ്കിലും നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: