കല്പകഞ്ചേരി/മലപ്പുറം: പുത്തന്‍ ബാഗും കുടയുമേന്തി പുത്തന്‍ യൂണിഫോമും അണിഞ്ഞ് എല്ലാ ചമയങ്ങളോടെയുമാണ് കൊച്ചുസുന്ദരിമാരും സന്ദരന്മാരും മാതാപിതാക്കളുടെ കൈപിടിച്ച് വിദ്യാലയത്തിന്റെ പടിചവിട്ടിയത്. നീളന്‍ സ്കൂള്‍ വരാന്തകിലെ ആള്‍ക്കൂട്ടത്തിലേക്ക് എത്തിപ്പെട്ടപ്പോള്‍ കുട്ടികള്‍ ആദ്യമൊന്ന് പകച്ചു. വളരെ സന്തോഷത്തോടെ വന്നവരില്‍ പലരുടെയും മട്ടും ഭാവവും മാറി. പലരും പൊട്ടിക്കരയാന്‍ തുടങ്ങി. ആദ്യമായി സ്കൂളിന്റെ പടികടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ എല്ലാ സ്കൂളുകളിലും വിപുലമായ പരിപാടികളാണ് സ്കൂള്‍ അധികൃതരും പിടിഎയും അധ്യാപകരും ചേര്‍ന്ന് ഒരുക്കിയത്. ബലൂണുകും തോരണങ്ങളും കൊണ്ട് സ്കൂളുകള്‍ ഭംഗിയായി അലംഗരിച്ച് ആകര്ഷണീയമാക്കിയായിരുന്നു വിദ്യാലയങ്ങള്‍ പ്രവേശനോത്സത്തിന് ഒരുങ്ങിയത്. മധുരം നല്‍കിയാണ് കുരുന്നുകളെ അക്ഷരലോകത്തേക്ക് അവര്‍ കൈപിടിച്ചുകയറ്റിയത്. മാതാപിതാക്കളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ വേദനയില്‍ വിങ്ങിപ്പൊട്ടിയ കുരുന്നുകള്‍ പിന്നീട് സ്കൂളിന്റെ അന്തരീക്ഷവുമായി ഇണങ്ങുകയും ചെയ്തു. രണ്ട് മാസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയതിന്റെ ആലസ്യം മറ്റു കുട്ടികള്‍ക്കുമുണ്ടായിരുന്നു.
കല്‍പ്പകഞ്ചേരി ജിഎല്‍പി സ്കൂളിലായിരുന്നു ജില്ലാതല പ്രവേശനോത്സവം. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒത്തൊരുമിച്ച് നിന്ന് വിദ്യാഭ്യാസ മേഖലയിലെ ഉന്നതിക്ക് പ്രയത്നിക്കണം. രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രംഗത്തുള്ളവര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഭാഗമാവണം. പുതിയ കാലത്ത് വിദ്യാഭ്യാസം ടെന്‍ഷന്‍ ഫ്രീയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ തിരൂര്‍ മണ്ഡലം നിയുക്ത എംഎല്‍എ സി.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ മണ്ഡലം നിയുക്ത എംഎല്‍എ ആബിദ് ഹുസൈന് തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി. സുധാകരന്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, കല്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. കുഞ്ഞാപ്പു, വി.പി. സാബിറ, ഡി.ഡി.ഇ. പി. സഫറുള്ള, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി. മുജീബ് റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും സമ്മാനിച്ചു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ജില്ലാ തല ഉദ്ഘാടന പരിപാടി നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: