മലപ്പുറം: കാറ്റും മഴയുമുണ്ടാകുന്ന സാഹചര്യത്തില്‍ മരച്ചില്ലകള്‍ പൊട്ടിവീണ് അപകടമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാകലക്ടര്‍ എസ്.വെങ്കടേസപതി അറിയിച്ചു.
മഴക്കാ ദുരന്തങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.റ്റി. ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പൊതു സ്ഥലങ്ങളിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മുറിച്ച് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ദേശീയ പാതകളുടെയും പൊതുമരാമത്ത് റോഡുകളുടെയും ഇരുവശവുമുള്ള അപകടകരമായ ചില്ലകള്‍ മുറിച്ച് മാറ്റുന്നതിനുള്ള ചുമതല അതത് വകുപ്പുകള്‍ക്കായിരിക്കും. സ്വകാര്യ സ്ഥലങ്ങളിലെ മരച്ചില്ലകള്‍ അതത് വ്യക്തികള്‍ തന്നെ മുറിച്ച് മാറ്റണം. നോട്ടീസ് നല്‍കിയിട്ടും മരം മുറിച്ച് മാറ്റാന്‍ വ്യക്തികള്‍ തയ്യാറാകാത്ത സാഹചര്യമുണ്ടാവുന്നതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ യോഗത്തില്‍ അറിയിച്ചു. ഇത്തരം മരങ്ങള്‍ മുറിച്ച് മാറ്റിയില്ലെങ്കില്‍ വൈദ്യുതി ലൈനില്‍ തട്ടിയും ഗതാഗത തടസ്സമുണ്ടാക്കിയും അപകടമുണ്ടാവുന്നത് യോഗം ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: