കോട്ടക്കല്‍: പൊതുകളിസ്ഥലത്തിനായി നഗരസഭ വാങ്ങിയവയല് എതിര്‍പ്പുകള്‍ക്കൊടുവില്‍ കുളംകുഴിക്കാന്‍ പദ്ധതി. കാവതികളം ബൈപ്പാസില്‍ വിലക്കെടുത്ത സ്ഥലമാണ് കുടിവെള്ളത്തിനും ക്യഷി ആവശ്യത്തിനുമായി ഉപയോഗിക്കുന്നത്. അതിനുവേണ്ടി ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതിനായി അഞ്ചംഗ സമിതിയെ രൂപികരിച്ചു. 20 വര്‍ഷം മുമ്പ് കളികളത്തിനായി വിലക്കെടുത്ത സ്ഥലമാണ് സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ മറ്റൊരു പദ്ധതിയിലേക്ക് വഴി മാറ്റുന്നത്. വയല്‍ നികത്തുന്നതിനെതിരെ ശക്തമായി പ്രക്ഷോഭങള്‍ നടന്നതിന്റെ അടിസ്ത്ഥാനത്തിലാണ് ഇങ്ങനെ. ഒരു തിരുമാനം. ജലസ്രോതസെന്ന നിലയില്‍ ഇവിടെ കുളംകുഴിക്കാന്‍ ഏറെ അനുയോജ്യമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെ അനുമതിയു ഫണ്ടും ലഭിക്കാന്‍ ഇത്തരത്തില്‍ ഒരു സ്ഥലം വേണമെന്നതും നീക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. കോഴിക്കോട് കുന്നമംഗലത്ത് ഇതുപോലെ ഒരു പദ്ധതിയുണ്ട് അത് പഠനവിധേയമാക്കിയിട്ടാണ് കോട്ടക്കല്‍ നഗരസഭ ഇങ്ങനെ ഒരു പദ്ധതി മുന്നോട്ട് വെച്ചത്. കാലങ്ങളായി കോട്ടക്കല്‍ നഗരം അനുഭവിക്കുന്ന കുടീവെള്ള പ്രശ്നത്തിന് നിര്ദ്ദേശീക്കപ്പെട്ട പല പദ്ധതികളും ലക്ഷ്യം കാണതയപ്പോഴാണ് ഇങനെ ഒരു മാര്‍ഗ്ഗം പരീക്ഷിക്കുന്നത്. പക്ഷേ കാലങളായുള്ള യുവജനങ്ങളുടെ സ്വപ്നമായ കളിസ്ഥലമെന്ന മോഹമാണില്ലാതാവുക. പല കായികപരിശീലനത്തിനും മറ്റും ഇവിടെ ആളുകള്‍ ആശ്രയിക്കുന്നത് പാടങ്ങളും സ്കൂള്‍ മൈതാനങ്ങളുമാണ് അയല്‍ പഞ്ചായത്തുകളെ ആശ്രയിക്കേണ്ട സ്ഥിതിയും നിലനില്‍ക്കുന്നുണ്ട്.
പകരം കളിസ്ഥലം ല്ഭ്യമാക്കണമെന്നാണ് യുവജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: