അഞ്ചാലുംമൂട്: ആര്‍എസ്എസ് പ്രവര്‍ത്തര്‍ക്ക് നേരെ സിപിഎമ്മിന്റെ ആക്രമണം. പ്രാക്കുളം ഗോസ്തലക്കാവ് ക്ഷേത്രത്തിന്റെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രാക്കുളം പനച്ചവിളയില്‍ വിഷ്ണു (26), രാമുണ്ണി (23), ഉണ്ണി (20) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. പ്രാക്കുളം പള്ളാപ്പില്‍ ഭാഗത്തുള്ള 12 സിപിഎം പ്രവര്‍ത്തകരാണ് ഇരുമ്പുകമ്പികള്‍ ഉപയോഗിച്ച് യാതൊരു പ്രകോപനവും കൂടാതെ ഇവരെ മര്‍ദ്ദിച്ചത്. ഇരുമ്പുകമ്പി കൊണ്ട് തലയിലും മുതുകിലും മുഖത്തും അടിയേറ്റിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രദേശത്ത് ആക്രമണം നടത്താന്‍ സിപിഎം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ലക്ഷ്യമിട്ടിരുന്നു. അതിന് പ്രകാരമാണ് കഴിഞ്ഞ ദിവസം നിരപരാധികളായ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചതെന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗം അംബു പറഞ്ഞു.
യാതൊരു കാരണവശാലും ഇത്തരം അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: