റിയൊ ഡി ജനെയ്റോ: റിയൊ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് കടുപ്പം. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ ജര്‍മനി, യൂറോപ്യന്‍ ചാമ്പ്യന്‍ നെതര്‍ലന്‍ഡ്സ് (ഹോളണ്ട്), പാന്‍ അമേരിക്കന്‍ ഗെയിംസ് ചാമ്പ്യന്‍ അര്‍ജന്റീന എന്നിവരുള്‍പ്പെട്ട പൂള് ബിയിലാണ് ഇന്ത്യ.
അയര്‍ലന്‍ഡും കാനഡയും ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഓഗസ്റ്റ് ആറിന് അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരം. ജര്‍മനി (എട്ട്), അര്‍ജന്റീന (ഒമ്പത്), നെതര്‍ലന്‍ഡ്സ് (11), കാനഡ (12) എന്നിങ്ങനെ മറ്റു മത്സരങ്ങള്‍. ഓസ്ട്രേലിയ, ബ്രിട്ടന്, ബെല്‍ജിയം, ന്യൂസിലന്‍ഡ്, സ്പെയ്ന്‍, ബ്രസീല്‍ എന്നിവ പൂള് ബിയില്‍.
മുപ്പത്തിയാറു വര്‍ഷത്തിനു ശേഷം ഒളിംപിക് യോഗ്യത നേടിയ വനിതാ ഹോക്കിയിലും ഇന്ത്യയ്ക്ക് മത്സരം കടുപ്പം. ഓഗസ്റ്റ് ഏഴിന് ജപ്പാനുമായി ആദ്യ അങ്കം. ബ്രിട്ടന് (എട്ട്), ഓസ്ട്രേലിയ (10), യുഎസ്എ (11), അര്‍ജന്റീന (13) മറ്റ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: