കൊച്ചി: സംസ്ഥാനം വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി നടന് മമ്മൂട്ടി. ഇന്നലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് വരള്‍ച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചത്. ലാത്തൂരില്‍ ജല അടിയന്തരാവസ്ഥയാണുള്ളത്.
ആ അവസ്ഥ തന്നെ പാലക്കാട് പോലുള്ള ജില്ലകളിലും ഉണ്ടാകും. ഭാവിയില്‍ വെള്ളം നമുക്ക് വലിയ പ്രശ്നമായി മാറുമെന്നും മമ്മൂട്ടി പറഞ്ഞു. വരള്‍ച്ച ദുരിതാശ്വാസത്തിന് രംഗത്തിറങ്ങാന്‍ തനിക്ക് പ്രേരണയായത് തമിഴ്നാട്ടില്‍ പ്രളയത്തില്‍ എറ്റവും സഹായം നല്‍കിയത് കേരളത്തില്‍ നിന്നാണ്.
സന്നദ്ധ സംഘടനകളും മറ്റും ധാരാളം സഹായം നല്കി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ മാത്രം കാര്യമില്ലെന്നും മമ്മൂട്ടി കൂട്ടിചേര്‍ത്തു. ഇന്ന് മുതല്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിവിധ സാമുഹിക സംഘടനകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചി ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യോഗത്തില്‍ താത്പര്യമുള്ളവര്‍ പങ്കെടുക്കണമെന്നും മമ്മൂട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: