മേപ്പയ്യൂര്‍: കരുവോട് ചിറയിലെ നടപ്പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമായില്ല. മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ജില്ലയുടെ നെല്ലറയായ കരുവോട് ചിറയുടെ വികസനം മുന്‍നിര്‍ത്തിയുള്ള നടപ്പാത നിര്‍മ്മാണമാണ് പ്രഖ്യാപനത്തില്‍ ഒതുങ്ങിയത്. മൂന്ന് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായിരുന്നു ഈ പദ്ധതി. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയ്യൂര്‍, മീര്കോട് കടവ് റോഡും ചെറുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തിലെ വിയ്യംചിറ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതുമാണ് ഈ നടപ്പാത. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്, കരുവോട് ചിറയില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് നടപ്പാത നിര്‍മ്മാണത്തിന് രൂപരേഖ തയ്യാറാക്കിയത്. ഒരു കിലോമീറ്റര്‍ മാത്രമാണ് നിര്‍ദ്ദിഷ്ട നടപ്പാതയുടെ ദൈര്‍ഘ്യം. നാട്ടുകാരുടെ ശ്രമദാനത്തിന്റെ ഫലമായി അരകിലോമീറ്ററില്‍ ചെറിയ ബണ്ട് കെട്ടിയെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. ഈ നടപ്പാത യാഥാര്‍ത്ഥ്യമായാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പതിനൊന്ന് കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സാധിക്കും. ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും കാണിക്കുന്ന കുറ്റകരമായ അലംഭാവമാണ് പദ്ധതി വൈകാന്‍ കാരണമെന്ന് അക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: