കുറ്റിയാടി: കാവിലുംപാറ പഞ്ചായത്ത് എന്‍ഡിഎ കണ്വെന്ഷന് തൊട്ടില്‍പ്പാലം ശ്രീവ്യാസ വിദ്യാപീഠം സ്കൂളില്‍ നടന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കേളുക്കുറുപ്പിന് സ്വീകരണം നല്കി. നൂറകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കണ്‍വെന്‍ഷനില്‍ അഡ്വ. രതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
രാജേഷ് പെരുമുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. നാദാപുരം നിയോജകമണ്ഡലം എന്‍ഡിഎ ബിജെപി സ്ഥാനാര്‍ത്ഥി എം.പി. രാജന് സംസാരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന കേളുക്കുറുപ്പിനെ എം.പി. രാജന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കാവിലുംപാറ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു കേളുകുറുപ്പ്. കണ്‍വെന്‍ഷനില്‍ അഡ്വ. സിന്ധു, നാണു, ചന്ദ്രന് കുണ്ടുതോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: