ഇരിട്ടി: പേരാവൂര്‍ നിയോജകമണ്ഡലം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ബിഡിജെഎസ് സ്ഥാനാര്‍ഥി പൈലി വാത്യാട്ടു പായം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. പായം പഞ്ചായത്തില്‍ പെട്ട വള്ളിത്തോട് ടൗണ്‍, മട്ടിണി, പെരിങ്കരി, കോളിത്തട്ട് തുടങ്ങിയ മേഖലകളിലാണ് സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തിയത്. എന്‍ഡിഎ നേതാക്കളായ പി.എന്‍.ബാബു മാസ്റ്റര്‍, പി. കൃഷ്ണന്, രാമദാസ് എടക്കാനം, ശ്രീധരന് മാവില, സുരേന്ദ്രന് മങ്കുന്നേല്‍, കെ.വി.അജി, ശ്രീനിവാസന് പനക്കല്‍, ഒറ്റപ്ലാക്കല്‍ ബാലന് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡുകളും മറ്റു പ്രചാരണ സാമഗ്രികളും സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കയാണ്. എന്‍ഡിഎ പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: