പാനൂര്‍: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി തേജസ് മുകുന്ദിന്റെ വീടില് നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് സം’വം. മാവിലേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി .മോഹനന് വേണ്ടി പ്രവര്‍ത്തിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചു.— ആക്രമത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി മോഹനന് ,നേതാക്കളായ വി സുരേന്ദ്രന് ,രവിന്ദ്രന് കുന്നോത്ത്, സി.വി എ ജലീല്‍: കെ.പി.രാമചന്ദ്രന് ,തുടങ്ങിയവര്‍ പ്രതിഷേധിച്ചു. നാളെ മാവിലേരിയില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: