തിരുവനന്തപുരം: ജലവൈദ്യുതപദ്ധതികളിലെ ഉത്പാദനം കഴിഞ്ഞ് ലഭിക്കുന്ന ജലത്തെ വീണ്ടും ഡാമിലേക്ക് തിരികെ കയറ്റുന്ന പമ്പ്ഡ് സ്റ്റോറേജ് സംവിധാനം കേരളത്തിന് ആവശ്യമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരത്ത് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികളെ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൂര്യനില്‍ നിന്നും കാറ്റില്‍ നിന്നും മറ്റ് പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പമ്പ്ഡ് സ്റ്റോറേജ് സംവിധാനം നടപ്പാക്കാനാകുമെന്ന് ഓര്‍മിപ്പിച്ച ഗവര്‍ണര്‍ ഇതിനായി സാങ്കേതിക വിദഗ്ദ്ധര്‍ പുത്തനാശയങ്ങള്‍ മുന്നോട്ട് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഊര്‍ജ്ജോത്പാദനം പോലെതന്നെ പ്രധാനപ്പെട്ടതാണ് ഊര്ജസംരക്ഷണമെന്നും അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ സെക്രട്ടറി എം. ശിവശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡബിദാസ് ദത്ത(ഡയറക്ടര്‍ ജനറേഷന്, വെസ്റ്റ് ബംഗാള്‍), എസ്.ബി. ദുബേ(മെമ്പര്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി. ന്യൂദല്‍ഹി), ഡോ. ഒ.അശോകന് (ഡയറക്ടര്‍, കോര്‍പ്പറേറ്റ് പ്ലാനിംഗ് ആന്‍ഡ് എസ്സിഎം കെഎസ്ഇബി ലിമിറ്റഡ്), പ്രൊഫ. ദേവദത്ത ദാസ്, ഡോ എന്‍. ശിവകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: