ന്യൂദല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ബഹളത്തോടെ തുടക്കം. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഇരുസഭകളിലും ബഹളം വെച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയം ഉന്നയിക്കാന്‍ പാടില്ലെന്ന മര്യാദ ലംഘിച്ച പ്രതിപക്ഷം ഇരുസഭകളും നിരവധി തവണ സ്തംഭിപ്പിച്ചു. ലോക്സഭയും രാജ്യസഭയും രാവിലെ ആരംഭിച്ചയുടന്‍ തന്നെ ബഹളമയമായി. ഇരുസഭകളും ആദ്യം 12 മണി വരെയും പിന്നീട് രണ്ടു മണിവരെയും നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നതോടെ മൂന്ന് മണിവരെ സഭ നിര്‍ത്തി.
ഇസ്രത് ജഹാന് കേസില്‍ യുപിഎ ഭരണകാലത്ത് നടത്തിയ അട്ടിമറിശ്രമങ്ങള്‍ സഭയിലുന്നയിച്ച് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായി യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഇരുസഭകളിലും ഉന്നയിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകും.
സംസ്കൃതഭാഷാപഠനം നടപ്പാക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ നടന്ന ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. മുന്കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള പാനലിന്റെ ശുപാര്‍ശപ്രകാരമാണ് നടപടി. സംസ്കൃത സാഹിത്യങ്ങലിലെ ശാസ്ത്രസാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികളാകും ഉണ്ടാകുകയെന്നും ഇറാനി അറിയിച്ചു.
ദല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം വന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന ആരോപണവുമായി ആര്‍ജെഡി അംഗങ്ങള്‍ ലോക്സഭയില്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി. സിഎന്‍ജി കമ്പനികളെ സഹായിക്കുന്നതിനായും വിലകുറഞ്ഞ പ്രചാരണത്തിനുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്‍ജെഡി എംപി പപ്പു യാദവ് ശൂന്യവേളയില്‍ പറഞ്ഞു.
പാര്ലമെന്റ്ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ ചര്‍ച്ചകള്‍ മുഖ്യമായും ധനകാര്യവിഷയങ്ങള്‍ കേന്ദ്രീകരിച്ചാകുമെന്ന് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദരമോദി പ്രതികരിച്ചിരുന്നു.
സമ്മേളനത്തിന്റെ ആദ്യ പകുതി അത്യന്തം ഫലപ്രദമായിരുന്നെന്നും പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് രാഷ്ട്രീയ കക്ഷികള്‍ കൂട്ടായി പരിശ്രമിക്കുകയും പല സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തതായും മോദി പറഞ്ഞു. ഇക്കുറിയും അംഗങ്ങള്‍ ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് അതേ ഉത്സാഹത്തോടും ആവേശത്തോടുംകൂടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഈ സമ്മേളനത്തില്‍ സ്വതന്ത്ര ചര്‍ച്ചകളിലൂടെയും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെയും ജനാധിപത്യത്തിന്റെ ആരോഗ്യകരമായ കീഴ്വഴക്കങ്ങള് മുന്നോട്ട് കൊണ്ട് പോവുകതന്നെ ചെയ്യുമെന്നും മോദി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: