കല്‍പ്പറ്റ:ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 12 സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കല്‍പ്പറ്റയിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിച്ചത് – അഞ്ച്. മാനന്തവാടിയില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നും പത്രികകളാണ് ഇന്നലെ സ്വീകരിച്ചത്.
മാനന്തവാടിയില്‍ പി.കെ ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ.ആര്. കേളു (സി.പി.എം), വി.ആര്. പ്രവീജ് (സി.പി.എം), മോഹന്‍ദാസ് (ബി.ജെ.പി) എന്നിവരും സുല്‍ത്താന്‍ ബത്തേരിയില്‍ രുഗ്മിണി സുബ്രഹ്മണ്യന് (സി.പി.എം) വാസുദേവന്‍ (സി.പി.എം) ടി.ആര് ശ്രീധരന് (എസ്.യു.സി.ഐ) കല്‍പ്പറ്റയില്‍ സി.കെ ശശീന്ദ്രന് (സി.പി.എം), കെ. സദാനന്ദന് (ബി.ജെ.പി) പി.ജി ആനന്ദ്കുമാര്‍ (ബി.ജെ.പി) നസീറുദ്ദീന്‍ (സി.പി.ഐ-എം.എല്‍) സുജയ് കുമാര്‍ (സി.പി.ഐ-എം.എല്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: